കോട്ടയത്ത് ദ്വിദിന ആത്മീയ വനിതാ സമ്മേളനം ആഗ. 12 മുതൽ

കോട്ടയത്ത് ദ്വിദിന ആത്മീയ വനിതാ സമ്മേളനം  ആഗ. 12 മുതൽ

ബാംഗ്ലൂർ: ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വനിത സംഘടനയായ യുണൈറ്റഡ് പെന്തെക്കോസ്ത് ലേഡീസ് പ്രെയർ ഫെലോഷിപ്പ് ബാംഗ്ലൂർ (യുപി - എൽപിഎഫ്) ൻ്റെയും കോട്ടയം ജില്ല പെന്തെക്കോസ്തു ദൈവസഭകളുടെയും നേതൃത്വത്തിൽ ആഗസ്റ്റ്‌ 12 -13 വരെ അത്മീയ സമ്മേളനം നടക്കും. കളത്തിപ്പടി ക്രിസ്റ്റീൻ റിട്രീറ്റ് സെന്ററിൽ രാവിലെ 9 മുതലും  വൈകിട്ട് 6 മുതലും നടക്കും.

പാസ്റ്റർ മോൻസി പി. മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റർ അനീഷ് ചെങ്ങന്നൂർ, പാസ്റ്റർ കെ.പി സജി കോട്ടയം, റീജ ബിജു കൊട്ടാരക്കര, ആൻസി പൗലോസ് ഏലപ്പാറ, ഗിരിജ സാം എന്നിവർ പ്രസംഗിക്കും. 

കുഞ്ഞുമോൾ രാജു ഏലപ്പാറ, ധനുജകുമാരി ചെങ്കൽചൂള എന്നിവരെ ആദരിക്കും. ആശാ സുനിൽ കോഴിക്കോട്, കെസിയ എൽദോസ് ബാംഗ്ലൂർ എന്നിവർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്കും.

പാസ്റ്റർമാരായ സജി ജോർജ്, ബിജു ജോർജ്, സഹോദരിമാരായ ഷോൺ തോമസ്, സൂസൻ ചെറിയാൻ എന്നിവർ ആശംസകൾ അറിയിക്കും.

വിവരങ്ങൾക്ക്: 83105 29081, 94473 67021

Advertisement