പിവൈപിഎ ഓസ്ട്രേലിയ റീജിയൻ: പ്രവർത്തനോദ്‌ഘാടനവും യൂത്ത് കോൺഫറൻസും

പിവൈപിഎ ഓസ്ട്രേലിയ റീജിയൻ: പ്രവർത്തനോദ്‌ഘാടനവും യൂത്ത് കോൺഫറൻസും

വാർത്ത: ഫിന്നി കുര്യൻ മെൽബൺ

സിഡ്‌നി: പിവൈപിഎ ഓസ്ട്രേലിയ റീജിയൻ പ്രവർത്തനോദ്‌ഘാടനവും യൂത്ത് കോൺഫറൻസും സിഡ്‌നിയിൽ  ഒക്ടോബർ 11 ന് സിഡ്നി റ്റൂങ്ങാബി കമ്മ്യൂണിറ്റി ഹാളിൽ നടന്നു. 

പിവൈപിഎ 2025-29 കാലയളവിലേക്കുള്ള പ്രവർത്തനങ്ങളുടെ ഉത്‌ഘാടനം പാസ്റ്റർ ഏലിയാസ് ജോൺ (പ്രസിഡന്റ്, ഐപിസി ഓസ്ട്രേലിയ റീജിയൻ) നിർവഹിച്ചു. യൂത്ത് കോൺഫറൻസിൽ  ഇവാ. ജെയ്സൺ ജോസഫ്  മുഖ്യസന്ദേശം നല്കി. യുവജനങ്ങൾ ക്രിസ്തുവിനോടുള്ള സ്നേഹത്തിലും അനുസരണത്തിലും വളരുവാൻ ആഹ്വാനം ചെയ്തു.

ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പി.വൈ.പി.എ അംഗങ്ങൾക്കൊപ്പം വൻ യുവജനപങ്കാളിത്തവും ഉണ്ടായിരുന്നു.

പിവൈപിഎ ഓസ്ട്രേലിയ റീജിയൻ (2025-29) ഭാരവാഹികൾ :

പ്രസിഡന്റ്: സന്തോഷ് മാത്യു 

വൈസ് പ്രസിഡന്റുമാർ: ഫിജോയ് കെ ജോൺ, ഇവാ. അജയ് ഫിലിപ്പ് 

സെക്രട്ടറി: നൊബിൻ തോമസ് 

ജോയിന്റ് സെക്രട്ടറിമാർ: ഇമ്മാനുവേൽ ജോൺ,  ആഷ്‌ലി സജു 

ട്രെഷറർ: ഗ്ലാഡിസ് ഏബ്രഹാം 

ലേഡീസ് കോഓർഡിനേറ്റർ: പ്രയ്സി കെ ജോർജ്.