കേരള സീനിയർ പാസ്റ്റേഴ്സ് ഫെലോഷിപ്പ് താങ്ക്സ് ഗിവിംഗ് സർവീസ് ഡിസം.6 ന്

കേരള സീനിയർ പാസ്റ്റേഴ്സ് ഫെലോഷിപ്പ് താങ്ക്സ് ഗിവിംഗ് സർവീസ് ഡിസം.6 ന്

കൊല്ലകടവ്: ചെങ്ങന്നൂർ–കൊല്ലകടവ് കേന്ദ്രമാക്കി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഫെയ്ത്ത് ഹോം പെന്തെക്കോസ്തൽ ആശ്രമത്തിൽ പ്രവർത്തിച്ചു വരുന്ന കേരള സീനിയർ പാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ 55-ാമത് സമ്മേളനത്തോടനുബന്ധിച്ച്, ഡിസംബർ 6 ന് ശനിയാഴ്ച രാവിലെ 10 മുതൽ താങ്ക്സ് ഗിവിംഗ് സർവീസ് നടക്കും.

ഒരു പതിറ്റാണ്ടിൽ ഏറെയായി കൊല്ലകടവിൽ പ്രവർത്തിച്ചു വരുന്ന ഫെയ്ത്ത് ഹോം ക്യാമ്പ് സെന്ററിൽ സ്ഥിതി ചെയ്യുന്ന കെറ്റിഎംസിസി ആഡിറ്റോറിയത്തിൽ, എല്ലാ മാസവും ആദ്യ ശനിയാഴ്ച സീനിയർ ദൈവദാസന്മാർ പങ്കെടുക്കുന്ന സ്ഥിരം സമ്മേളനം നടന്നു വരുന്നതാണ് ഫെലോഷിപ്പിന്റ പ്രത്യക പ്രവർത്തനം .

ദീർഘ വർഷങ്ങൾ സഭാ ശുശ്രൂഷ നിർവഹിച്ചു എഴുപത് വയസ് തികഞ്ഞ തെരഞ്ഞെടുക്കപ്പെട്ട ദൈവദാസന്മാരെ സമ്മേളനത്തിൽ പ്രത്യേകം ആദരിക്കും. പാസ്റ്റർമാരുടെ വിധവമാർക്കായി പ്രത്യേക പ്രാർത്ഥനയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോർജ് അറിയിച്ചു.

കേരള സീനിയർ പാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ ഭാരവാഹികൾ: പാസ്റ്റർ ഏബ്രഹാം ജോർജ് (രക്ഷാധികാരി), പാസ്റ്റർ കെ. എ. ഉമ്മൻ(പ്രസിഡൻ്റ്), പാസ്റ്റർ സാമുവേൽ ജോൺസൺ – (വൈസ് പ്രസിഡൻ്റ്), പാസ്റ്റർ കെ.ടി. തോമസ് (സെക്രട്ടറി), പാസ്റ്റർ സി.ടി. ചെറിയാൻ (ട്രഷറർ).