ഐപിസി പത്തനംതിട്ട സെൻ്റർ കൺവൻഷൻ ജനു.7 മുതൽ

ഐപിസി പത്തനംതിട്ട സെൻ്റർ കൺവൻഷൻ ജനു.7 മുതൽ

പത്തനംതിട്ട: ഐപിസി പത്തനംതിട്ട സെൻ്റർ  69 മത് കൺവൻഷൻ പുത്തൻപീടിക വിളവിനാൽ ബഥേൽ ഗ്രൗണ്ടിൽ ജനുവരി 7 ബുധൻ മുതൽ 11 ഞായർ വരെ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടക്കും. ഐപിസി  പത്തനംതിട്ട സെൻ്റർ പ്രസിഡൻ്റ് റവ. ഡോ. വിൽസൺ ജോസഫ്  ഉൽഘാടനം ചെയ്യും 

പാസ്റ്റർ അനീഷ് തോമസ്, പാസ്റ്റർ റ്റി.ജെ ശാമുവേൽ, പാസ്റ്റർ മോനിസ്സ് ജോർജ്ജ്,പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ ഷാജി ദാനീയൽ, പാസ്റ്റർ കെ എൻ യേശുദാസ് എന്നിവർ പ്രസംഗിക്കും. 

ഞായറാഴ്ച രാവിലെ 8:30 മുതൽ 12:30 വരെ പൊതു സഭായോഗം നടക്കും. സെൻ്റർ ക്വയർ ആരാധന നയിക്കും.

വിവരങ്ങൾക്ക്:- പാസ്റ്റർ ബിനു കൊന്നപ്പാറ, ബിജു കൊന്നപ്പാറ (പബ്ലിസിറ്റി കൺവീനർ) +919048409783