പാസ്റ്റർ ബാബു തലവടിയുടെ ഭാര്യ ലാലി ബാബുവിന്റെ സംസ്കാരം ഓഗസ്റ്റ് 16ന്
തിരുവല്ല: ഐപിസിയിലെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ബാബു തലവടിയുടെ ഭാര്യ ലാലി ബാബു (എലിസബത്ത് കുര്യൻ - 65) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. നിലമ്പൂരിലെ ന്യൂ ഹോപ്പ് ബൈബിൾ കോളേജിന്റെ സ്ഥാപകനും ഐപിസിയുടെ മുൻ സീനിയർ മിനിസ്റ്ററുമായ നിലമ്പൂർ സെന്റർ ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റർ ജോർജ് വി.ജെ. യുടെ മകളാണ്. സംസ്കാരം ഓഗസ്റ്റ് 16 ശനിയാഴ്ച രാവിലെ 8നു ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 3നു സഭാ സെമിത്തേരിയിൽ.
മക്കൾ: ജോയൽ ടി. കുര്യൻ, ഫെബ കുറൈൻ. മരുമകൻ: സ്റ്റാൻലി ജോൺ (കാനഡ). സഹോദരങ്ങൾ: പാസ്റ്റർ ജോൺ ജോർജ് (ഐപിസി നിലമ്പൂർ സൗത്ത് സെന്റർ ശുശ്രൂഷകൻ, പ്രസിഡന്റ്, ന്യൂ ഹോപ്പ് ബൈബിൾ കോളേജ്). മേരിക്കുട്ടി ജോയ് (കുളക്കട), ഡോ. ജേക്കബ് ജോർജ് (യുഎസ്എ).
Advertisement














































































