ജനുവരി 19: ഗുഡ്ന്യൂസ് സ്ഥാപക ദിനം; ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി.വി. മാത്യുവിൻ്റെ സന്ദേശം
ഇന്ന് ജനുവരി 19.
ഒരു വലിയ പ്രസ്ഥാനമായി വളർന്ന ഗുഡ്ന്യൂസിൻ്റെ ചെറിയ തുടക്കത്തിന് ആരംഭം കുറിച്ച ദിവസം.
കൂടെ നടന്നവർ, ഒപ്പം നിന്നവർ, വിമർശനത്തിലൂടെ വഴിതെറ്റാതെ സഞ്ചരിക്കുവാൻ പ്രേരകമായവർ, പ്രതിനിധികൾ, ലേഖകർ, ചാരിറ്റി പ്രവർത്തനങ്ങൾക്ക് കൈതുറന്നു സഹായിച്ചവർ.... ഇങ്ങനെ ഓർക്കേണ്ടവർ നിരവധിയുണ്ട്.
എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.
അര നൂറ്റാണ്ടോളം കൈപിടിച്ച് നടത്തിയ ദൈവത്തിന് എല്ലാ മാനവും മഹത്വവും അർപ്പിക്കുന്നു. നന്ദി,വീണ്ടും നന്ദി. എബനേസർ.
വിനയപൂർവം,
സി.വി. മാത്യു.
(ചീഫ് എഡിറ്റർ)


