പവർവിഷനിൽ ഏകദിന ചൈൽഡ് മെസ്സഞ്ചേഴ്‌സ് ട്രെയ്നിങ്ങ് പ്രോഗ്രാം ആഗ.2 ന്
തിരുവല്ല: കുട്ടികളുടെ ഇടയിൽ പ്രവർത്തിക്കുന്നവർക്കും പ്രവർത്തിക്കുവാൻ താല്പര്യം ഉള്ളവർക്കും വേണ്ടി പവർവിഷൻ നടത്തപ്പെടുന്ന ഏകദിന ചൈൽഡ് മെസ്സഞ്ചേഴ്‌സ് ട്രെയ്നിങ്ങ് പ്രോഗ്രാം ആഗസ്റ്റ് 2 ശനിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ വെണ്ണിക്കുളം പവർവിഷൻ സ്റ്റുഡിയോയിൽ നടക്കും.
അനുഭവ സമ്പത്തുള്ള ലീഡർമാർ വ്യത്യസ്ഥമായ വിവിധ സെക്ഷനുകൾക്ക് നേതൃത്വം നൽകുന്നു. ട്രെയിനിങ്ങിൽ നിന്നും യോഗ്യത നേടുന്നവർക്ക് പവർ വിഷന്റെ കിഡ്സ് പ്രോഗ്രാമുകളിൽ അവസരം ലഭിക്കുകയും ചെയ്യും.
സീറ്റുകൾ പരിമിതമായതിനാൽ എത്രയും വേഗം രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷൻ സൗജന്യമാണ്.

