പെനിയേൽ ബൈബിൾ സെമിനാരിയുടെ ഗ്രാജുവേഷൻ നടന്നു

എറണാകുളം: പെനിയേൽ ബൈബിൾ സെമിനാരി & മിഷനറി ട്രെയിനിംഗ് സെന്ററിന്റെ 42-ാമത് ബിരുദദാന ശുശ്രൂഷ കീഴില്ലം സെമിനാരി ഓഡിറ്റോറിയത്തിൽ നടന്നു.
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ട് റവ. ടി.ജെ. സാമുവൽ മുഖ്യ അതിഥി ആയിരുന്നു. ബിരുദധാരികൾ ദൈവവിളിയിൽ ഉറച്ചു നിൽക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
"വിളിയോട് വിശ്വസ്തത പുലർത്തുക" (Faithful to the Call, Acts-20:27) എന്നതായിരുന്നു ഈ വർഷത്തെ ചിന്താവിഷയം.
വേദപഠനം പൂർത്തിയാക്കിയ 63 വിദ്യാർത്ഥികൾക്ക് മാസ്റ്റർ ഓഫ് ഡിവിനിറ്റി(എം.ഡി.വ്.), ബാച്ചിലർ ഓഫ് തിയോളജി(ബി.ടി.എച്ച്.), ഡിപ്ലോമ ഇൻ തിയോളജി(ഡിപ്.ടി.എച്ച്.) ബിരുദങ്ങൾ ലഭിച്ചു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച ബിരുദധാരികൾ സെമിനാരിയുടെ വൈവിധ്യമാർന്ന പൈതൃകത്തെ പ്രദർശിപ്പിച്ചു.
ഇന്ത്യയിലുടനീളം സുവിശേഷം എത്തിക്കുവാൻ ക്രിസ്തീയ ശുശ്രൂഷയ്ക്കായി യുവജനങ്ങളെ സജ്ജരാക്കുക എന്ന ദർശനത്തോടെ, നിത്യതയിൽ വിശ്രമിക്കുന്ന ഡോ. സി. പി. വർഗീസ് സ്ഥാപിച്ചതാണ് പെനിയേൽ ബൈബിൾ സെമിനാരി. പതിറ്റാണ്ടുകളായി, പെനിയേൽ ബിരുദധാരികൾ പാസ്റ്റർമാരായും, മിഷനറിമാരായും, ബൈബിൾ കോളേജ് അധ്യാപകരായും ഇന്ത്യയിലും ലോകമെമ്പാടും സേവനമനുഷ്ഠിക്കുന്നു. പ്രസിഡന്റ് വിനീത വർഗീസ് സെമിനാരിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
അടുത്ത അധ്യയന വർഷത്തെ ATA അംഗീകൃത ക്ലാസ്സുകൾ മെയ് 19 ന് ആരംഭിക്കും. അഡ്മിഷൻ തുടരുന്നു.
വിശദ വിവരങ്ങൾക്ക്: +91 7012248363