റ്റിപിഎം എറണാകുളം സെൻ്റർ സ്പെഷ്യൽ ബൈബിൾ ക്ലാസ് മെയ് 5 മുതൽ
കൊച്ചി: ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെൻ്റർ സഭയുടെ ആഭിമുഖ്യത്തിൽ മെയ് 5 തിങ്കൾ മുതൽ 7 ബുധൻ വരെ സ്പെഷ്യൽ ബൈബിൾ ക്ലാസും രോഗശാന്തി ശുശ്രൂഷയും വൈറ്റില ബൈപാസ് റോഡ് ചക്കരപറമ്പ് എച്ച്.പി. പെട്രോൾ പമ്പിന് സമീപമുള്ള ഗ്രൗണ്ടിൽ തയ്യാറാക്കുന്ന പന്തലിൽ നടക്കും.
ദിവസവും വൈകിട്ട് 5.45 മുതൽ നടക്കുന്ന ബൈബിൾ ക്ലാസിൽ "കൂടാരത്തിലുള്ള വെളിച്ചം" എന്ന വിഷയത്തെ ആസ്പധമാക്കി സഭയുടെ പ്രധാന ശുശ്രൂഷകർ പ്രസംഗിക്കും.
മിഷൻ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും.
ചൊവ്വ, ബുധൻ ദിവസം രാവിലെ 9.30 മുതൽ വൈറ്റില, ജനത എസ്.എ റോഡിലുള്ള ദി പെന്തെക്കൊസ്ത് മിഷൻ സഭാഹാളിൽ പ്രശ്നപരിഹാര പ്രാർത്ഥനയും നടക്കും.
എറണാകുളം സെൻറർ പാസ്റ്റർ സണ്ണി ജെയിംസ് , അസിസ്റ്റൻറ് സെൻ്റർ പാസ്റ്റർ ജി. സാജൻ ലാസറസ് , സഹ ശുശ്രൂഷകർ എന്നിവർ നേതൃത്വം നൽകും.

