എജി മലബാർ ഡിസ്ട്രിക്റ്റ് യുഎഇ സെക്ഷൻ സംയുക്ത സഭായോഗം നവം. 23 ന്
അബുദാബി: എജി മലബാർ ഡിസ്ട്രിക്റ്റ് യുഎഇ സെക്ഷൻ സംയുക്ത സഭായോഗം നവം.23 ന് അബുദാബിയിൽ നടക്കും. പാസ്റ്റർ ജോ തോമസ് (ബാംഗ്ലൂർ ) മുഖ്യസന്ദേശം നൽകും. യുഎഇ സെക്ഷൻ പ്രസബിറ്റർ പാസ്റ്റർ സിജു സ്കറിയ ശുശ്രുഷകൾക്കു നേതൃത്വം നൽകും. അബുദാബി യുണൈറ്റഡ് ബഥേൽ എജി കൊയർ സംഗീത ശുശ്രുഷ നിർവഹിക്കും. മലബാർ ഡിസ്ട്രിക്ടിനു കീഴിൽ വിവിധ എമിറേറ്റ്സുകളിലായി പ്രവർത്തിക്കുന്ന പതിനൊന്നു സഭകളിൽ നിന്നുള്ള വിശ്വാസികൾ സംയുക്ത സഭായോഗത്തിൽ പങ്കെടുക്കും.

