തിരുവല്ലയിൽ പഠനോപകരണ വിതരണം മെയ് 31 ന്

തിരുവല്ലയിൽ പഠനോപകരണ വിതരണം മെയ് 31 ന്

 തിരുവല്ല: ഐപിസി തിരുവല്ല സെന്ററും ഡ്യൂലോസ് ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി നടത്തുന്ന വിദ്യാഭ്യാസ പഠനോപകരണ വിതരണം മെയ്  31 ശനിയാഴ്ച്ച 3 ന്  ഐപിസി ഗോസ്പൽ സെന്റർ നെടുമ്പ്രത്ത് നടക്കും. 

റവ.ഡോ. കെ.സി ജോൺ ഉത്ഘാടനം നിർവ്വഹിക്കുന്ന യോഗത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ്, ഡോ. സാബു വർഗ്ഗീസ്, ജോസ് പ്രകാശ് കരിമ്പിനേത്ത് എന്നിവർ പങ്കെടുക്കും, സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ ചാക്കോ ജോൺ അധ്യക്ഷത വഹിക്കും.

ഐപിസി തിരുവല്ല സെന്റർ സെക്രട്ടറി പാസ്റ്റർ അജു അലക്സിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ സഹോദരങ്ങളുടെയും കൂട്ടുപ്രവർത്തകരുടെയും സാമ്പത്തിക സഹകരണത്താൽ കഴിഞ്ഞ നാല് വർഷങ്ങളായി സ്കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ച് അനേക കുഞ്ഞുങ്ങൾക്ക് ഉപകാരപ്രദമായ ഈ പ്രവർത്തനം നടത്തി വരുന്നു. ഇപ്രാവശ്യം 150  വിദ്യാർത്ഥികൾക്ക്  2000 രൂപ വിലയുള്ള പഠനോപകരണ കിറ്റാണ് വിതരണം ചെയ്യുന്നത്.