ആഗ.15 ന് ഐസിപിഎഫിൻ്റെ ബോധവത്കരണ റാലി ഇടുക്കിയിൽ

ആഗ.15 ന് ഐസിപിഎഫിൻ്റെ ബോധവത്കരണ റാലി ഇടുക്കിയിൽ

കട്ടപ്പന: ഐസിപിഎഫ് ഇടുക്കിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ സാമൂഹ്യ ബോധവത്കരണ പരിപാടി ഓഗ.15 ന് രാവിലെ 8 ന് ഏലപ്പാറയിൽ ആരംഭിക്കും.

മദ്യത്തിനും എതിരെ ജാഗ്രത പുലർത്തേണ്ടതിനു, പൊതുജനങ്ങളെ ബോധവാന്മാരാക്കേണ്ടതിനുതകുന്ന പരിപാടികളാണ് റാലിയിൽ ഉണ്ടാവുക. ദൃശ്യവികാരങ്ങളും സംഗീതപരിപാടികളും ഉണ്ടായിരിക്കും. 

വാഗമൺ, വളകോട്, ഉപ്പുതറ, മേരികുളം, സ്വരാജ്, ലാബ്ബക്കട, കാഞ്ചിയാർ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് വൈകിട്ട് 4.30 ന് നാരിയംപാറയിൽ സമാപിക്കും.

ജില്ലാ കോ - ഓർഡിനേറ്റർ ഇവാ. സ്റ്റെലിൻ ഷാജി (9999616901) നേതൃത്വം നല്കും.