ഐപിസി സണ്ടേസ്കൂൾസ് ബിരുദദാനവും പ്രതിഭാ സംഗമവും ജൂലൈ 5 ന്
കുമ്പനാട്: ഐപിസി സണ്ടേസ്കൂൾസ് അസോസിയേഷൻ കേരള സ്റ്റേറ്റിൻ്റെ ബിരുദദാന ശുശ്രൂഷയും പ്രതിഭാ സംഗമവും ജൂലൈ 5 ന് രാവിലെ 9.30ന് കുമ്പനാട് ഐപിസി എലിം സഭയുടെ പാരീഷ് ഹാളിൽ നടക്കും. സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലിയുടെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനം ഐപിസി ജനറൽ ജോ. സെക്രട്ടറി ഡോ. വർക്കി ഏബ്രഹാം കാച്ചാണത്ത് ഉദ്ഘാടനം ചെയ്യും. പുനലൂർ ബഥേൽ ബൈബിൾ കോളജ് പ്രിൻസിപ്പാൾ ഡോ. ജയിംസ് ജോർജ് വെൺമണി മുഖ്യസന്ദേശം നൽകും.
15-ാം ക്ലാസ് പഠനം പൂർത്തിയാക്കിയ 82 വിദ്യാർത്ഥികൾക്ക് ഡയറക്ടർ പാസ്റ്റർ ജോസ് തോമസ് ജേക്കബ് സർട്ടിഫിക്കറ്റുകൾ നൽകും. സണ്ടേസ്കൂൾസ് അസോസിയേഷന് വിലപ്പെട്ട സംഭാവനകൾ നൽകിയ പാസ്റ്റർ ഇ എ മോസസ്, ഐപിസി യിലെ ഏറ്റവും സീനിയർ ശുശ്രൂഷകനായ പാസ്റ്റർ ബഞ്ചമിൻ വർഗീസ് എന്നിവരെ ആദരിക്കും. ഇക്കഴിഞ്ഞ പ്ലസ് ടു, എസ് എസ് എൽ സി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ വാങ്ങിയ വിദ്യാർത്ഥികൾക്ക് സണ്ടേസ്ക്കൂൾ ഏർപ്പെടുത്തിയ ഫലകങ്ങളും കാഷ് അവാർഡ്കളും ഐപിസി കേരളാ സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി ജയിംസ് ജോർജ്ജ് വേങ്ങൂർ നൽകും . സിസ്റ്റർ സ്റ്റെർല ലൂക്ക് ആശംസകൾ അറിയിക്കും.
സ്റ്റേറ്റ് ട്രഷറാർ ഫിന്നി പി മാത്യു, പരിക്ഷാ വിഭാഗം ഡപ്യൂട്ടി സയറക്ടർ സണ്ണി ഏബ്രഹാം, അസോ.സെക്രട്ടറി പാസ്റ്റർ തോമസ് ജോർജ് കട്ടപ്പന, സമിതി അംഗങ്ങളായ ഡോ. സാജൻ സി ജേക്കബ്, പാസ്റ്റർമാരായ ജിസ്മോൻ ജോസഫ്, ജിജി മാമ്മൂട്ടിൽ , സജിമോൻ ഫിലിപ്പ് എന്നിവർ നേതൃത്വം നൽകും.

