ഐപിസി വടക്കഞ്ചേരി സെന്റർ കൺവെൻഷൻ ജനു.29 മുതൽ
വടക്കഞ്ചേരി: ഇന്ത്യ പെന്തെക്കോസ്തു ദൈവസഭ വടക്കഞ്ചേരി സെന്ററിന്റെ 39 മത് സെന്റർ കൺവെൻഷൻ ജനുവരി 29 - ഫെബ്രുവരി1വരെ വടക്കഞ്ചേരി പ്രിയദർശനി ബസ്റ്റാൻഡിന് സമീപമുള്ള നാട്ടരങ്ങ് ഗ്രൗണ്ടിൽ നടക്കും. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ജോസ് വർഗീസ് ഉദ്ഘാടനം നിർവഹിക്കും.
പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ, പാസ്റ്റർ റെജി മാത്യു, പാസ്റ്റർ പി.സി. ചെറിയാൻ, പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ എന്നിവർ പ്രസംഗിക്കും. ജെസ്വിൻ & ടീം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
ഇവാ.എം.എ. അജോമോൻ പബ്ലിസിറ്റി കൺവീനറായി പ്രവർത്തിക്കുന്നു.
വാർത്ത: തോമസ് ജോർജ്, വണ്ടിത്താവളം

