തിരുവല്ല വെസ്റ്റ് യുപിഎഫ് സംയുക്ത കൺവൻഷൻ നവം.27 മുതൽ
തിരുവല്ല: വെസ്റ്റ് യുപിഎഫ് സംയുക്ത കൺവൻഷനും സംഗീതവിരുന്നും ഇന്നു (27/11/2025, വ്യാഴം) മുതൽ 30 വരെ കാവുംഭാഗം ജികെ ആശുപത്രിക്ക് സമീപം തുണ്ടിയിൽ ഗ്രൗണ്ടിൽ നടക്കും.
നാളെ 6.30ന് യുപിഎഫ് പ്രസിഡൻ്റ് പാസ്റ്റർ സജി ചാക്കോ ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളിൽ പാസ്റ്റർമാരായ കെ.ജെ.മാത്യു, അജി ആൻ്റണി, ഡോ. ബി.വർഗീസ്, പി.സി.ചെറിയാൻ എന്നിവർ വചനഘോഷണം നടത്തും. 28ന് (വെള്ളി) 10ന് സംയുക്ത ഉപവാസപ്രാർത്ഥനയിൽ പാസ്റ്റർ മാത്യു കെ.വർഗീസ് (പൊലീസ് മത്തായി) ശുശ്രൂഷിക്കും. ദാനിയേൽ ജോർജ്, സൂജിത് കൊട്ടാരക്കര, സാം പൂവച്ചൽ, ഫിലിപ്പ് അടൂർ, ബ്ലെസി ബെൻസൺ എന്നിവരുടെ നേതൃത്വത്തിൽ യുപിഎഫ് ക്വയറും തയിവാസ് മ്യൂസിക്ക് ബാൻഡും ഗാനശുശ്രൂഷ നടത്തുമെന്ന് സെക്രട്ടറി തോമസ് കോശി , ട്രഷറർ വി.പി.ജോൺ എന്നിവർ അറിയിച്ചു.
Advt.





















Advt.
























