ആനപ്രമ്പാൽ ഐപിസി കൺവൻഷൻ ഡിസം.3 മുതൽ
എടത്വ: ആനപ്രമ്പാൽ ഐപിസി പെനിയേൽ സഭയുടെ നേതൃത്വത്തിൽ ഡിസം.3 മുതൽ 6 വരെ സഭാ ഗ്രൗണ്ടിൽ സുവിശേഷ പ്രഭാഷണവും സംഗീത സായാഹ്നവും നടക്കും.
പാസ്റ്റർ കെ.സി. ജോൺ തിരുവല്ല, സി.ജയമോൾ രാജു പത്തനംതിട്ട ,പാസ്റ്റർ കെ.ജെ തോമസ് കുമളി, പാസ്റ്റർ സുഭാഷ് കുമരകം, പാസ്റ്റർ ബി.മോനച്ചൻ കായംകുളം എന്നിവർ പ്രസംഗിക്കും.
ലിവിംഗ് മ്യൂസിക്ക് റാന്നി ഗാനശുശ്രൂഷകൾ നിർവ്വഹിക്കും. ഡിസം. 6ന് ശനിയാഴ്ച പകൽ 10 മുതൽ തിരുവല്ല സെൻ്റർ മാസയോഗവും നടക്കും.

