വാഹനാപകടം : വിശ്വാസികൾക്ക് പരിക്ക്; പ്രാർഥനയ്ക്ക് അഭ്യർത്ഥന

വാഹനാപകടം : വിശ്വാസികൾക്ക് പരിക്ക്; പ്രാർഥനയ്ക്ക് അഭ്യർത്ഥന

തൃശ്ശൂർ: പീച്ചി ഏ.ജി സഭാംഗങ്ങളായ ഷിബുവും ഭാര്യ ഷൈനിയും കഴിഞ്ഞ ദിവസം യാത്ര ചെയ്യവേ ഉണ്ടായ സ്ക്കൂട്ടർ അപകടത്തിൽ ആശുപത്രിയിൽ  ചികിത്സയിലായിരിക്കുന്നു. യാത്രയ്ക്കിടെ നായ കുറുകെ ചാടിയതാണ് അപകടകാരണം. 

അപകടത്തിൽ ഷിബുവിൻ്റെ നെഞ്ചിനു ക്ഷതമുണ്ടായി. ഭാര്യ ഷൈനിയുടെ നട്ടെല്ല് മുതൽ താഴോട്ട്  ഒടിവുകൾ ഉണ്ടായതു നിമിത്തം ശരീരം ചലനശേഷി നഷ്ടപ്പെട്ട് ക്രിട്ടിക്കൽ സ്റ്റേജിലാണ്. ഫിസിയോതെറാപ്പി ചെയ്തു പുരോഗതിയുണ്ടെങ്കിൽ ഓപ്പറേഷൻ ചെയ്യാനുള്ള ഒരുക്കത്തിലാണ്.

ഇരുവരുടെയും പരിപൂർണ്ണ സൗഖ്യത്തിനായി പ്രാർഥന അഭ്യർത്ഥിക്കുന്നു.