ബെറേഖ മെഗാ ബൈബിൾ ക്വിസ് വിജയി റിനി അനീഷിനെ ആദരിച്ചു

ഷാർജ : ഐപിസി യുഎഇ റീജിയൻ പിവൈപിഎ സംഘടിപ്പിച്ച ബെറേഖ മെഗാ ബൈബിൾ ക്വിസ് 2025 ൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സിസ്റ്റർ റിനി അനീഷിന് ഐപിസി വർഷിപ്പ് സെന്റർ സീനിയർ പാസ്റ്ററും യുഎഇ റീജിയൻ പ്രസിഡന്റ്‌മായ റവ.വിൽസൺ ജോസഫ് ക്യാഷ് അവാർഡ് നൽകിയും പാസ്റ്റർ റോയ് ജോർജ് സർട്ടിഫിക്കറ്റ് നൽകി ഷാർജ വർഷിപ്പ് സെന്ററിൽ നടന്ന മീറ്റിംഗിൽ ആദരിച്ചു.
യുഎഇ റീജിയനിലെ 40 സഭയിൽ നിന്നും മൂന്നു റൗണ്ട്കളായി നടന്ന മെഗാ ബൈബിൾ ക്വിസ് മത്സരത്തിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സിസ്റ്റർ റിനിയുടെ കഠിനാധ്യാനത്തിനും അർപ്പണബോധത്തിനും ഷാർജ വർഷിപ് സെന്റർ പിവൈപിഎ സെക്രട്ടറി ഷിബു ജോർജ് അനുമോദിച്ചു. പിവൈപിഎ എക്സിക്യൂട്ടീവ് മെംബേർസും കൌൺസിൽ അംഗങ്ങളും നേതൃത്വം നൽകി.
വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്