കൈതപറമ്പ് കൺവൻഷൻ ജനു. 28 മുതൽ

കൈതപറമ്പ് കൺവൻഷൻ ജനു. 28 മുതൽ

അടൂർ:കൈതപറമ്പ് ശാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കൈതപറമ്പ് കൺവൻഷൻ ജനുവരി 28 ബുധൻ മുതൽ ഫെബ്രുവരി 1 ഞായർ വരെ ചർച്ച് ഗ്രൗണ്ടിൽ നടക്കും. ദിവസവും വൈകിട്ട് 5.00 മുതൽ 9.00 വരെയാണ് പൊതുയോഗങ്ങൾ. പാസ്റ്റർ കെ.എ ഫിലിപ്പ് (അടൂർ റീജിയൻ മിനിസ്റ്റർ) ഉദ്ഘാടനം നിർവഹിക്കും. 

ശാരോൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ഫിന്നി ജേക്കബ്, ശാരോൻ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ജോൺസൺ കെ ശാമുവേൽ, അടൂർ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ഏബ്രഹാം കുറിയാക്കോസ്, പാസ്റ്റർ റെജി ശാസ്താംകോട്ട, പാസ്റ്റർ സജോ തോണികുഴിയിൽ,  പാസ്റ്റർ സാം റ്റി മുഖത്തല, പാസ്റ്റർ ബാബു ചെറിയാൻ  എന്നിവർ പ്രസംഗിക്കും.

പാസ്റ്റർ ബിജൂ ശാമുവേൽ കൈതപറമ്പ് നേതൃത്വം നൽകുന്ന തിയോസ് വോയിസ്&ടീം ആരാധന നയിക്കും. 

30ന് വെള്ളി ഉപവാസ പ്രാർത്ഥന രാവിലെ 10 മുതൽ നടക്കും. വൈസ്പ്രസിഡൻ്റ് പാസ്റ്റർ ജോൺസൺ കെ ശാമുവേൽ പ്രസംഗിക്കും.

ഫെബ്രുവരി 1 ഞായർ സഭായോഗം രാവിലെ 9.30 മുതൽ നടക്കും. പാസ്റ്റർ ഫിന്നി ജേക്കബ് മുഖ്യപ്രഭാഷണം നടത്തും.  പാസ്റ്റർ ജോൺസൺ തോമസ് യോഗങ്ങൾക്ക് നേതൃത്വം നൽകും 

വിവരങ്ങൾക്ക്: +919947876228, വി.റ്റി പീറ്റർ +919447196176

Advt.

Advt.