ലേഡീസ് ക്യാമ്പും കൺവെൻഷനും ഏപ്രിൽ 28 മുതൽ എറണാകുളത്ത്

ലേഡീസ് ക്യാമ്പും കൺവെൻഷനും ഏപ്രിൽ 28 മുതൽ എറണാകുളത്ത്

എറണാകുളം: വേൾഡ് പെന്തെക്കോസ്തു കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ലേഡീസ് ക്യാമ്പും കൺവെൻഷനും ഏപ്രിൽ 28 മുതൽ മേയ് 1 വരെ എറണാകുളം മനക്കക്കടവ് ട്രിനിറ്റി വർഷിപ്പ് സെൻറിൽ (വണ്ടർലയ്ക്ക് എതിർവശം) നടക്കും. ക്യാമ്പിൽ 20-ൽപ്പരം സഹോദരിന്മാർ പ്രസംഗിക്കും. 

പാസ്റ്റർമാരായ ഈപ്പൻ ചെറിയാൻ, സജു ചാത്തന്നൂർ, ബിജു സി.എക്സ്, കെ.ജെ തോമസ് കുമളി, ജുബി ജോൺ, ജോബി വർഗീസ്, ഡോ.ജെസി ജയിസൺ എന്നിവർ മുഖ്യവചന ശുശ്രൂഷ നടത്തും.കൗൺസിലിംഗും ക്രമീകരിച്ചിട്ടുണ്ട്. എറണാകുളം ഹോളി ബീറ്റ്സ് ഗാനശുശ്രൂഷ നിർവഹിക്കും. 

എല്ലാ ദിവസവും രാവിലെ 7 മുതൽ വൈകിട്ട് 6 വരെ ലേഡീസ് ക്യാമ്പും വൈകിട്ട് 6.30 മുതൽ കൺവൻഷനും നടക്കും. സിസ്റ്റർമാരായ ശോഭ ജെ. കാർഡക്സ്, ലീലാമ്മ സാമുവേൽ, ബിനു പ്രവീൺ, സഹോദരന്മാരായ സുമൻ ഇട്ടി, ജൻസൺ കാർഡ്സ് തുടങ്ങിയവർ നേതൃത്വം നല്കും.  

വിവരങ്ങൾക്ക്: 90481 84291 

Advertisement