ദാസറഹള്ളിയിൽ ബൈബിൾ ക്ലാസും ഉപവാസ പ്രാർഥനയും ആഗസ്റ്റ് 1 മുതൽ
ബെംഗളൂരു: ഐപിസി ബഥേൽ ടി. ദാസറഹള്ളി സഭയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 1 മുതൽ 3 വരെ സ്പെഷ്യൽ ബൈബിൾ ക്ലാസും ഉപവാസ പ്രാർഥനയും നടക്കും.
രാവിലെ 10 നും വൈകിട്ട് 6.30 നും ദാസറഹള്ളി ഐപിസി സഭാഹാളിൽ നടക്കുന്ന വേദപംന ക്ലാസിൽ സഭയുടെ വർത്തമാനവും ഭാവിയും ( Church Present & Future) എന്ന വിഷയത്തെ ആസ്പധമാക്കി പാസ്റ്റർ തോമസ് ഫിലിപ്പ് വെൺമണി ക്ലാസുകളെടുക്കും.
സഭാ ശുശ്രൂഷകൻ പാസ്റ്റർ ഷാജി ബേബി, സെക്രട്ടറി ജോർജി ജോസഫ് എന്നിവർ നേതൃത്വം നൽകും.

