മലനാട് കൺവൻഷൻ ഫെബ്രുവരി 6 മുതൽ
ഇടുക്കി : മലനാടിൻ്റ സുവിശേഷ സംഗമ വേദിയായ മലനാട് കൺവൻഷൻ 2026 ഫെബ്രുവരി 6 വെള്ളി മുതൽ 8 ഞായർ വരെ ഇടുക്കി സ്പോർട്സ് ഗ്രൗണ്ടിൽ നടക്കും. ഫെബ്രുവരി 6 വൈകുന്നേരം 6 മണിക്ക് മലനാട് പെന്തക്കോസ്ത് കൂട്ടായ്മ ചെയർമാൻ പാസ്റ്റർ ഷാജി ഇടുക്കി ഉദ്ഘാടനം ചെയ്യും. പാസ്റ്റർ രാജ് മോഹൻ, ഡോ.കെ.വി. പോൾ, ഡോ.തെരേസാ പോൾ, ഇവാ.സൂരജ് പോൾ എന്നിവർ പ്രസംഗിക്കും.
ക്രൈസ്റ്റ് സിംഗേഴ്സ് ചെങ്ങന്നൂർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം കൊടുക്കും. വെള്ളി, ശനി ദിവസങ്ങളിൽ പകൽ പവർ കോൺഫറൻസ്, പാസ്റ്റേഴ്സ് കോൺഫറൻസ് എന്നിവ നടക്കും. ഫെബ്രുവരി 8 ഞായർ രാവിലെ 9 മുതൽ 1 വരെ ജില്ലയിലെ വേർപെട്ട ദൈവസഭകളുടെ സംയുക്ത സഭായോഗവും കൺവെൻഷൻ പന്തലിൽ നടക്കും.
വാർത്ത : പാസ്റ്റർ സന്തോഷ് ഇടക്കര


