പാസ്റ്റർമാർക്കെതിരെ കൈയേറ്റം: രണ്ടു പേർ അറസ്റ്റിൽ
കോട്ടയം: ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകിയ പാസ്റ്റർമാരെ കയ്യേറ്റം ചെയ്ത കേസിൽ 2 പേരെ വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തു. പരിയാരം സ്വദേശി രാജേഷ് (51), കാടമുറി സ്വദേശി മുരളി (53) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 5ന് പുതുപ്പള്ളി കൈതേപ്പാലം ജംക്ഷനിൽ ന്യൂ ഹോപ് ഇന്റർനാഷനൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ പരിപടിയ്ക്കിടയിലാണ് പാസ്റ്റർമാരായ മാണി കുര്യാക്കോസ്, ലാലിച്ചൻ, ബിനോയ് ജോസഫ് എന്നിവർക്കുനേരെ കയ്യേറ്റം ഉണ്ടായത്. ഇവരുടെ ഫോൺ നശിപ്പിക്കുകയും ചെയ്തു.

