ഐപിസി തിരുവല്ല സെന്റർ കൺവൻഷൻ ഏപ്രിൽ 9 മുതൽ

ഐപിസി തിരുവല്ല സെന്റർ കൺവൻഷൻ ഏപ്രിൽ 9 മുതൽ

തിരുവല്ല: ഐപിസി തിരുവല്ല സെന്റർ കൺവൻഷൻ - തിരുവചനോത്സവം  ഏപ്രിൽ 9 വ്യാഴം മുതൽ 12 ഞായർ വരെ നെടുമ്പ്രം ഐപിസി ഗോസ്പൽ സെൻ്റർ ഗ്രൗണ്ടിൽ നടക്കും.

പാസ്റ്റർ ഡോ. കെ.സി.ജോൺ ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളിൽ ഐപിസി കേരള സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി.തോമസ്, പാസ്റ്റർമാരായ സുരേഷ് ബാബു, സാബു വർഗ്ഗീസ്, സി.എക്സ്.ബിജു എന്നിവർ പ്രസംഗിക്കും. ദിവസവും 5.30ന് തുടങ്ങുന്ന സംഗീത വിരുന്നിന് പ്രശസ്ത ആർട്ടിസ്റ്റുകളായ ലോർഡ്സൺ ആൻ്റണി, ഷാരോൺ വർഗീസ്, ജിബിൻ പൂവക്കാല, അനിൽ അടൂർ എന്നിവർ നേതൃത്വം നൽകും.

ജനറൽ കൺവീനർ സുധി ഏബ്രഹാം, പാസ്റ്റർ ചാക്കോ ജോൺ, പാസ്റ്റർ അജു അലക്സ്, റോയി ആന്റണി, ജോജി ഐപ്പ് മാത്യൂസ്, നെബു ആമല്ലൂർ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റി പ്രവർത്തിക്കുന്നു.

കൺവൻഷൻ്റെ അനുഗ്രഹത്തിനായി സെൻ്ററിൻ്റെ 5 മേഖലകളിലായ നടക്കുന്ന പ്രാർത്ഥനാ സമ്മേളനങ്ങളുടെ ആദ്യയോഗം ജനുവരി 25 ഞായർ വൈകിട്ട് 5  മുതൽ കറ്റോട് ഐപിസി എബനേസർ ഹാളിൽ നടക്കുമെന്ന് മീഡിയ കൺവീനർ പാസ്റ്റർ ബിനോയി മാത്യു അറിയിച്ചു.