ധാർമ്മിക ബോധമുള്ള തലമുറയെ സൃഷ്ടിക്കാൻ സഭക്ക് കഴിഞ്ഞു: പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ

ധാർമ്മിക ബോധമുള്ള തലമുറയെ സൃഷ്ടിക്കാൻ സഭക്ക് കഴിഞ്ഞു: പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ
ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യ പ്രഭാഷണം നടത്തുന്നു

നെല്ലിക്കമൺ ഐപിസി താബോർ സഭ ശതാബ്ദി സമാപനം നടന്നു

വാർത്ത ജോജി ഐപ്പ് മാത്യുസ്

റാന്നി: പ്രതിസന്ധികളിലും സമൂഹത്തോടുള്ള കടമ നിറവേറ്റാൻ സഭക്ക് കഴിഞ്ഞതിലൂടെ ആത്മീയ-ധാർമ്മിക ബോധമുള്ള തലമുറയെ സൃഷ്ടിക്കാൻ കഴിഞ്ഞെന്ന് ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ പറഞ്ഞു.

ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ നെല്ലിക്കമൺ താബോർ സഭയുടെ ശതാബ്ദി സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ക്രിസ്തുവിൽ വേരൂന്നി ജീവിതത്തെ പണിയുന്നവർക്ക് നിത്യമായ ഉയർച്ചയിലേക്ക് എത്താനാകുമെന്ന് പാസ്റ്റർ ദാനിയേൽ പറഞ്ഞു.

താബോർ സഭാ പ്രസിഡൻ്റ് പാസ്റ്റർ കുര്യാക്കോസ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. 

പ്രമോദ് നാരായൺ എംഎൽഎ പ്രഭാഷണം നടത്തുന്നു

1924ൽ സ്ഥാപിതമായ സഭയുടെ ചരിത്ര അവതരണം ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷൻ ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ നിർവഹിച്ചു. 

സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ സി.സി.ഏബ്രഹാം, ഐപിസി ജനറൽ ജോയിൻ്റ് സെക്രട്ടറി ഡോ.വർക്കി ഏബ്രഹാം കാച്ചാണത്ത് എന്നിവർ സന്ദേശം നൽകി. താബോർ സഭ മുൻ പാസ്റ്റർമാരെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ കെ.കെ.ചെറിയാൻ ആദരിച്ചു. കുടുംബസംഗമത്തോടനുബന്ധിച്ച് മുതിർന്ന അംഗങ്ങളെ ഐപിസി ത്രിപുര സ്റ്റേറ്റ് പ്രസിഡൻ്റ് ഡോ. ജോർജ് മാത്യു, ഐപിസി സൺഡേസ്കൂൾ യുഎഇ റീജിയൻ ഡയറക്ടർ പാസ്റ്റർ ഡിലു ജോൺ, ഐപിസി പുന്നവേലി സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ തോമസ് വർഗീസ് എന്നിവർ ആദരിച്ചു.

പ്രമോദ് നാരായൺ എംഎൽഎ, രാജു ഏബ്രഹാം എക്സ് എംഎൽഎ, മേഴ്സി പാണ്ടിയത്ത്, സഭാ വൈസ് പ്രസിഡൻ്റ്  കെ.ടി.വർഗീസ് കപ്പമാംമൂട്ടിൽ, സെക്രട്ടറി പ്രഫ.മാത്യു ഏബ്രഹാം മുള്ളംകാട്ടിൽ, ട്രഷറർ എ.ഐ.ബെന്നി അയന്തിയിൽ, ഐപിസി ഗ്ലോബൽ മീഡിയ ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട്, സണ്ണി വലിയകാലായിൽ ന്യൂയോർക്ക്, പാസ്റ്റർ സന്തോഷ് കെ.കുര്യൻ, പാസ്റ്റർ വർഗീസ് ജോഷ്വ, പാസ്റ്റർ ടി ടി സൈമൺ, , ബിജു സ്റ്റീഫൻ, പ്രിജോ കെ.ഏബ്രഹാം, പാസ്റ്റർ സാബു ചാപ്രത്ത്, തോമസ് സാമുവേൽ കാനഡ, സാലി കാരംവേലിൽ എന്നിവർ പ്രസംഗിച്ചു. താബോർ ശതാബ്ദി ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു.

Advertisement