ഏകാധിപത്യമല്ല ദൈവാധിപത്യം

ഏകാധിപത്യമല്ല ദൈവാധിപത്യം

ഏകാധിപത്യമല്ല ദൈവാധിപത്യം

പൊതുശുശ്രൂഷകന്‌മാരും സഭാശുശ്രൂഷകരും ഏകാധിപത്യപ്രവണതകൾ വർജിക്കേണ്ടതാണ്. ഏകാധിപധികളുടെ നേത്യത്വം കഴിവും പ്രാപ്തിയുമുള്ള സഹപ്രവത്തകർ അംഗീകരിക്കണമെന്നില്ല. താല്ക്കാലികമായി അധികാരത്തിൻറെ ഗർവ്വ് പ്രകടിപ്പിക്കാൻ കഴിഞ്ഞാലും എല്ലാവരുടെയും  ധാർമ്മീക പിന്തുണ അയാൾക്കു നഷ്ടമാകും. സ്വേഛാധിപതികളുടെ നേതൃത്വത്തിനെതിരെ എല്ലാ പ്രസ്ഥാനങ്ങളിലും ചെറുത്തു നില്പാരംഭിക്കും. മന്ത്രിമാരുടെ ബഹുത്വത്തിൽ രക്ഷയുണ്ടു. (സദ്യ 11:14).

ചില ഏകാധിപതികൾ അവരുടെ ദുർഭരണത്തെ ന്യായീകരിക്കുന്നതു 'ദൈവാധിപത്യം' എന്ന വാക്കു കൊണ്ടാണ്. സഭയിൽ ദൈവാധിപത്യമാണ് ഉണ്ടായിരിക്കേണ്ടതു് എന്ന കാര്യം ഏറ്റവും ശരിയാണ്. ദൈവാധിപത്യം എന്നാൽ നേത്യത്വത്തിൻറെ ഏകാധിപത്യം അല്ലെന്നു മാത്രം. 

മോശെയുടെ ഭരണം ദൈവാധിപത്യത്തിൻറെ മാതൃകയാണ്. ജനത്തോടു വളരെ സഹിഷ്‌ണുതയോടും സൗമ്യതയോടും പെരുമാറി. 'മോശെ എന്ന പുരുഷനോ ഭൂതലത്തിലെ സകല മനുഷ്യരിലും അതിസൗമ്യനായിരുന്നു. (സംഖ്യ 12:3). ഉത്തരവാദിത്വങ്ങളും ഭരണഭാരവും ഏകനായി വഹിക്കാതെ എഴുപതു മൂപ്പന്‌മാരുമായി പങ്കു വച്ചു. തനിയെ എല്ലാം ചെയ്യുന്നതല്ല നേതൃത്വയോഗ്യത. മറ്റുള്ളവരെ കൂട്ടാളികളാക്കി അവരെക്കൊണ്ട് ചെയ്യി ക്കുവാൻ മനസ്സ് വെയ്ക്കുന്നതാണ് നേതൃത്വം. (സംഖ്യ. 11). അതാണ് ദൈവാധിപത്യത്തിൻറെ മാതൃക.

എഴുപതുപേരല്ല, ജനം ഒക്കെയും പ്രവാചകന്‌മാരാകണമെന്ന് മോശെ ആഗ്രഹിച്ചു. സംഖ്യ. 11:29. 
ക്രിസ്തുവും തൻ്റെ ശുശ്രൂഷകളിൽ ശിഷ്യന്മാരെ പങ്കാളികളാക്കി, ശുശ്രൂഷയുടെ അധികാരം കൊടുത്തു. ലൂക്കോ. 10:1, മത്താ. 10:1 
ഡെലിഗേറ്റു ചെയ്യുവാൻ മനസ്സുണ്ടാകണം. 'എല്ലാം ഞാൻ തന്നെ' എന്ന മനോഭാവം ശരിയല്ല. ഉത്തരവാദിത്വങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കണം. ദൗത്യങ്ങൾക്കായി മററുള്ളവരെ ചുമതലപ്പെടുത്തേണം. 

ദൈവത്തിൻറെ സഭ ഒരു ശുശ്രൂഷകൻറെ വ്യക്‌തി പ്രഭാവത്തിന്മേൽ നിലനില്ക്കുന്നതല്ല. ഒറ്റയാൾ നേത്യത്വവുമല്ല. 'ഞാൻ നട്ടു, അപ്പല്ലോസ് നനച്ചു. ദൈവമത്രേ വളരുമാറാക്കിയത്. ' 1 കൊരി 3:6.

മോശെ യോശുവായെ വളർത്തി. ഏലിയാവ് ഏലിശായെ വളർത്തി. യേശു ശിഷ്യന്മാരെ വളർത്തി. പൗലോസ്  തിമൊഥെയൊസിനെയും തീത്തോസിനെയും മറ്റു പലരെയും വളത്തികൊണ്ടുവന്നു. തിമൊഥെയൊസ് സമർത്ഥരായ വിശ്വസ്‌ത മനുഷ്യരെ വളർത്തികൊണ്ടുവരണം എന്ന് പൗലോസ് ആവശ്യപ്പെട്ടു.

ദൈവാധിപത്യം എന്നാൽ ഒരു മനുഷ്യൻ ഒററയ്ക്കു ഒരു പ്രസ്ഥാനത്തിൻറെ കാര്യങ്ങളെല്ലാം തനിക്കു തോന്നിയതുപോലെ ചെയ്യുന്നതല്ല. ഒരു പ്രാദേശിക സഭയുടെ ശുശ്രൂഷകൻ തൻറെ തീരുമാനങ്ങളെല്ലാം സഭയുടെ മേൽ അടിച്ചേല്‌പിക്കുന്നവനാകുരുത്. സഭാകൗൺസിൽ അധികാര പ്രകടനത്തിൻറെ വേദിയാകരുത്. സേവനത്തിൻറെ അവസരങ്ങൾ കണ്ടെത്തുകയാണ് ആവശ്യം.

നേതൃത്വം ശരിയായ കാര്യങ്ങൾ ചെയ്താൽ മാത്രം പോരാ. ശരിയായ കാര്യങ്ങൾ ചെയ്യുന്നു എന്നും ജനത്തെ ബോദ്ധ്യപ്പെടുത്തികൊണ്ടിരിക്കണം. പലരുമായി ആശയ വിനിമയം നടത്തേണം. അതു  തുടർച്ചയായിത്തന്നെ  ചെയ്തുകൊണ്ടിരിക്കണം .

'ഞങ്ങൾ നടത്തിവരുന്ന ഈ ധർമശേഖര കാര്യ ത്തിൽ ആരും ഞങ്ങളെ അപവാദം പറയാതിരിപ്പാൻ സൂ ക്‌ഷിച്ചുകൊണ്ട ഞങ്ങൾ കർത്താവിൻ്റെ മുൻപാകെ മാത്രമല്ല മനുഷ്യരുടെ മുൻപാകെയും യോഗ്യമായതു മുൻകരുതു ന്നു. ' 2 കൊരി. 8:20,21 അതാണ് ആദർശമുള്ള നേത്യ ത്വത്തിൻറെ പ്രവർത്തന ശൈലി.

അത്യുത്സാഹിയായ തീത്തോസ് ദൈവം നല്കിയ ജാഗ്രതയാലും സഭകളാൽ തിരഞ്ഞെടുക്കപ്പെട്ടും  പണപ്പിരിവിനു പോകുമ്പോൾ പക്വതയുള്ള നേതൃത്വം അവനോടൊപ്പം ഒരു സഹോദരനെകൂടെ അയച്ച് തങ്ങളുടെ സത്യസന്ധതയും ഉദദേശശുദ്ധിയും ദൈവജനത്തിന് ബോദ്ധ്യമാക്കികൊടുത്തു. 2 കൊരി. 8:16-19.

വിശ്വസിക്കുന്ന നിങ്ങളുടെ ഇടയിൽ ഞങ്ങൾ എത്ര പവിത്രമായും നീതിയായും അനിന്ദ്യമായും നടന്നു എന്നതിന് നിങ്ങളും ദൈവവും സാക്ഷി. ' 1 തെസ്സ 2:10. " ദൈവം എൻറെ ഹൃദയം അറിയുന്നു. നിങ്ങളെങ്ങനെ ധരിച്ചാലും എനിക്കൊന്നുമില്ല" എന്ന മനോഭാവം നേതൃത്വത്തിന് ചേരുന്നതല്ല. ദൈവം മാത്രം സാക്‌ഷി ആയാൽ പോരാ. 'നിങ്ങളും സാക്‌ഷികൾ' എന്നാണ് അപ്പോസ്തോലൻ എഴുതിയത് .

ശുശ്രൂഷകരുടെ ജീവിതം വിശ്വാസികളുടെ മനസ്സിൽ ആത്‌മീകതിളക്കമുള്ളതായി ശോഭിച്ചു നില്ക്കേണം. അങ്ങനെയുള്ള ശുശ്രൂഷകന് ചുറ്റും  കാന്തികവലയം രൂപം കൊള്ളും. ഭീഷണിയിലും അടിച്ചമർത്തലിലുമല്ല ജനങ്ങൾ ആകഷിക്കപ്പെടുന്നത് . വിശ്വസിക്കാൻ കൊള്ളാവുന്ന നേതൃത്വമാണെന്ന് ജനങ്ങൾക്കു ബോധ്യം വരുമ്പോൾ അവർ സ്വയം വിധേയപ്പെടുത്തി  കൊടുക്കുകയാണ്.

Advertisement

Advertisement