ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തെക്കോസ്‌തൽ കോൺഫറൺസ് ഏപ്രിൽ 12 മുതൽ
അഡെലൈഡ്: ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തെക്കോസ്തൽ 13-ാമത് കോൺഫറൺസ് (അഡെലൈഡ് - 2024) ഏപ്രിൽ 12 മുതൽ 14 വരെ അഡലൈഡിലെ സാൻ ജിയോർജിയോ ലാ മൊലാറ കമ്മ്യൂണിറ്റി സെൻ്ററിൽ (11 Henry Street, Payneham 5070) നടക്കും.
ഐപിസി ഓസ്ട്രേലിയ - ന്യൂസിലാൻഡ് റീജിയൻ പ്രസിഡണ്ട് പാസ്റ്റർ വർഗീസ് ഉണ്ണൂണ്ണി ഉദ്ഘാടനം നിർവഹിക്കും. ഡോ. സാബു വർഗീസ് (യുഎസ്എ), പാസ്റ്റർ തോമസ് ജോർജ്ജ് തുടങ്ങിയവർ പ്രസംഗിക്കും. പാസ്റ്റർ ലോർഡ്‌സൺ ആന്റണി ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
അഡെലൈഡ് പെന്തെക്കോസ്‌തൽ ഫെല്ലോഷിപ് ചർച്ചിന്റെ സഹകരണത്തോടെയാണ് ഈ വർഷത്തെ കോൺഫറൺസ് നടക്കുക. തീം "എഴുന്നേറ്റു പ്രകാശിക്ക" (യെശ. 60:1) എന്നതാണ്. ഏപ്രിൽ 13 ശനിയാഴ്ച്ച പകൽ യുവാക്കൾക്കും, കുടുംബങ്ങൾക്കും, സ്ത്രീകൾക്കും വേണ്ടി പ്രത്യേക സെഷനുകൾ നടക്കും.
ഞായറാഴ്‌ച കർത്തൃമേശയോടു കൂടിയ പൊതു ആരാധന ഉണ്ടായിരിക്കും, ശേഷം പൊതുയോഗത്തോടെ കോൺഫറൻസ് സമാപിക്കും.
വിവരങ്ങൾക്ക്: പാസ്റ്റർ വർഗീസ് ഉണ്ണൂണ്ണി +61 413776925, പാസ്റ്റർ ഏലിയാസ് ജോൺ +61 423804644, സന്തോഷ് ജോർജ്ജ് +61 423743267
Advertisement