കെ.റ്റി.എം.സി.സി ഭാരവാഹികൾ 

കെ.റ്റി.എം.സി.സി ഭാരവാഹികൾ 

കുവൈറ്റ്:  കുവൈറ്റിലെ പ്രഥമ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ  (കെ.റ്റി.എം.സി.സി )  പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.    വർഗീസ് മാത്യു പ്രസിഡൻ്റായും അജോഷ് മാത്യു  സെക്രട്ടറിയായും ടിജോ സി. സണ്ണി  ട്രഷറാറായും തെരഞ്ഞെടുക്കപ്പെട്ടു.  കുരുവിള ചെറിയാൻ (വൈസ് പ്രസിഡന്റ്) , ജോസഫ് എം.പി  (ജോയിന്റ് സെക്രട്ടറി) , ജീസ്  ജോർജ്ജ് ചെറിയാൻ (ജോയിന്റ്  ട്രഷറാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. റോയി കെ. യോഹന്നാൻ, സജു വാഴയിൽ തോമസ്, സെക്രട്ടി അജോഷ് മാത്യു എന്നിവർ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൻ്റെ എൻ. ഇ.സി. കെ കോമൺ  കൗൺസിലിൽ പ്രതിനിധികളായിരിക്കും.
 
വിനോദ് കുര്യൻ, റെജു ഡാനിയേൽ ജോൺ, ഷാജി തോമസ്, ഷാജി ചെറിയാൻ ജോൺ, ജിം ചെറിയാൻ ജേക്കബ്, ഷിജോ തോമസ്, ഷിലു ജോർജ്ജ് എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്. ജോൺ തോമസ് തെക്കുംപുറം,ബിജോ കെ. ഈശോ , എബിൻ റ്റി. മാത്യു, എന്നിവർ ഓഡിറ്റേഴ്സായി പ്രവർത്തിക്കും.

ചീഫ് റിട്ടേണിങ്ങ് ഓഫീസർ ബിജു ഫിലിപ്പിൻ്റെ അദ്ധ്യക്ഷതയിൽ ദീപക് ഫിലിപ്പ്, നോയൽ ചെറിയാൻ, ഷിബു വി.സാം , ബിജു സാമുവേൽ എന്നിവർ തെരഞ്ഞെടുപ്പ് പ്രക്രീയകൾക്കു നേതൃത്വം നൽകി.