ഐപിസി കിഴക്കൻമുത്തൂർ സഭയുടെ കൺവൻഷൻ സെപ്.12 മുതൽ

ഐപിസി കിഴക്കൻമുത്തൂർ സഭയുടെ കൺവൻഷൻ സെപ്.12 മുതൽ

തിരുവല്ല: ഐപിസി ബെഥേൽ വർഷിപ്പ് സെന്റർ കിഴക്കൻമുത്തൂർ സഭയുടെ കൺവൻഷൻ സെപ്. 12,13 വെള്ളി, ശനി ദിവസങ്ങളിൽ സഭാ കോമ്പൗണ്ടിൽ വൈകുന്നേരം 5.30 മുതൽ കൺവൻഷൻ നടക്കും. പകൽ യോഗങ്ങൾ രാവിലെ 10 നു സഭാഹാളിൽ നടക്കും. 

12 നു രാവിലെ10നു സീനിയർ സഭാ ശുശ്രൂഷകൻ പാസ്റ്റർ പ്രസാദ് ഡാനിയേൽ കൺവെൻഷൻ സമർപ്പണ ശുശ്രൂഷ നിർവഹിക്കും. പാസ്റ്റേഴ്സ് അഭിമന്യു അർജ്ജുൻ, സുബാഷ് കുമരകം എന്നിവർ പ്രസംഗിക്കും. ബിജു പമ്പവാലി, സണ്ണി ചന്ദ്ര വിരുതിൽ സംഗീത ശുശ്രൂഷ നിർവഹിക്കും. പാസ്റ്റേഴ്സ് പ്രസാദ് ഡാനിയേൽ, ഷിജു പി വർഗീസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.