അക്രമവും ഭീഷണികളും നിന്ദ്യം

അക്രമവും ഭീഷണികളും നിന്ദ്യം

ലർപ്പില്ലാത്ത സ്നേഹത്തിന്റെ പ്രതിനിധാനമാണ് ക്രിസ്മസ്. മനുഷ്യരാശിക്കുവേണ്ടി കുരിശേറിയ യേശുക്രിസ്തുവിനെ ലോകം വാഴ്ത്തുന്ന തിരുനാൾ.

സഹനത്തിന്റെയും നന്മയുടെയും വാഗ്ദാനമാണ് അതു നൽകുന്നത്. മതത്തിന്റെ വേലിക്കെട്ടുകൾക്കുള്ളിൽ നിന്നുകൊണ്ടല്ല ഇന്ത്യയും ക്രിസ്മസ് ആഘോഷിക്കാറുള്ളത്. നമുക്കേവർക്കും അതൊരു വിശുദ്ധദിനമാണ്. തിരിച്ചറിവിന്റെയും പശ്ചാത്താപങ്ങളുടെയും തെറ്റു തിരുത്തലിന്റെയും പ്രാർഥനകളുടെയും പുണ്യനാൾ. അവിടെ വേർതിരിവുകൾക്കോ പകയോ പ്രതികാര ബുദ്ധിക്കോ അല്പത്തങ്ങൾക്കോ ഇടമില്ല, ഉണ്ടാകാൻ പാടില്ല. വൈരവും വിഭാഗീയതകളും ഉപേക്ഷിക്കാനുള്ള സന്ദേശമാണ് ക്രിസ്മസിന്റേത്.

ദൗർഭാഗ്യവശാൽ, മതസ്പർധയുടെ വാർത്തകളാണ് ഏതാനുംവർഷങ്ങളായി ക്രിസ്മസ്‌കാലത്ത് നമ്മുടെ രാജ്യത്തിന്റെ പല ദിക്കുകളിൽനിന്നും കേൾക്കാറുള്ളത്. ഇപ്രാവശ്യവും അതിന് വ്യത്യാസമില്ല. ക്രിസ്ത്യാനികൾക്കും ക്രിസ്മസ് ആഘോഷങ്ങൾക്കും നേരേ കേരള മടക്കം പലേടത്തും അക്രമവും ഭീഷണികളും ഉയരുകയാണ്. ക്രിസ്മസിൻ്റെ സത്തയ്ക്കും രാജ്യത്തിൻ്റെ മതനിരപേക്ഷ സ്വത്വത്തിനും നേരേയുള്ള വെല്ലുവിളിയാണ് ഇത്തരം സംഭവങ്ങൾ. ഉത്തർപ്രദേശിൽ ക്രിസ്മസ് ദിനത്തിൽ സ്കൂളുകൾ പ്രവർത്തിക്കണമെന്ന നിർദേശം, ഭരണകൂടപക്ഷത്തുനിന്നുതന്നെയുള്ള തുറന്ന വെല്ലുവിളിയായി. മുൻപ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് കുട്ടികൾ നിർബന്ധമായും സ്കൂളിലെത്തണമെന്നാണ് സംസ്ഥാനസർക്കാർ ഉത്തരവിട്ടത്. ഉത്തർപ്രദേശിലെ നഗരവും ദേശീയതലസ്ഥാനമേഖലയുടെ ഭാഗവുമായ ഗാസിയാബാദിൽ സത്യനിഷ്ഠ് ആര്യ എന്നയാളുടെ നേതൃത്വത്തിൽ പാസ്റ്ററെയും ഭാര്യയെയും തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ ഇക്കഴിഞ്ഞദിവസങ്ങളിൽ പ്രചരിച്ചിരുന്നു . ഇവ കാണുമ്പോൾ ത്തന്നെ ഏതൊരാളുടെയും ഉള്ളിൽ ഭീതിയുണരും. ബംഗ്ലാദേശ് സ്വദേശി യായ സത്യനിഷ്ഠ് ആര്യയുടെ യഥാർഥപേര് സുന്നിയുർ റഹ്മാൻ എന്നാണ്. ക്രിസ്ത്യാനികൾക്കും മുസ്‌ലിങ്ങൾക്കുമെതിരേ വിദ്വേഷപരാമർശങ്ങളുമായി വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ഇയാളുടെ പതിവാണ്.

ഉത്തർപ്രദേശിലെതന്നെ ഗൊരഖ്പുരിൽ കാഴ്ചപരിമിതിയുള്ള കുട്ടികൾക്കായി നടത്തിയ ക്രിസ്മസ് ആഘോഷത്തിൽ, കാഴ്ചയില്ലാത്ത കുട്ടിയെ ബിജെപി പ്രാദേശികനേതാവ് അഞ്ജു ഭാർഗവ മർദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഡൽഹി, മധ്യ പ്രദേശ്, ഒഡിഷ തുടങ്ങി പല സ്ഥലങ്ങളിൽനിന്നും കാരൾ സംഘങ്ങളെയുംമറ്റും വിരട്ടുകയും ആക്രമിക്കുകയും ചെയ്ത വാർത്തകളും വരുകയുണ്ടായി. പ്രബുദ്ധ നാടെന്നു കേൾവികൊണ്ട കേരളവും ഈ പ്രവണത യിൽനിന്നു മുക്തമല്ല. പാലക്കാട്ട് കാരൾസംഘത്തിനു നേരേയുണ്ടായ അക്രമം ഒറ്റപ്പെട്ട സംഭവമെന്നു ലഘൂകരിച്ചുകാണരുത്.

ക്രിസ്തീയസഭാധ്യക്ഷരുമായുംമറ്റും ബിജെപി നേതൃത്വവും കേന്ദ്രഭരണാധികാരികളും നല്ല ബന്ധം പുലർത്തുമ്പോഴും രാജ്യത്ത് കുറെനാളായി ക്രിസ്ത്യാനികൾ ക്കുനേരേ ആക്രമണങ്ങൾ വർധിക്കുകയാണ്. ഇത് ഫലപ്രദമായി തടയാൻ ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാനസർക്കാരുകൾ ശ്രമിക്കുന്നുണ്ടോ എന്നതു സംശയമാണ്. എന്നുമാത്രമല്ല, സംസ്ഥാന സർക്കാരുക ളുടെയും പ്രാദേശിക ബിജെപി-സംഘപരിവാർ നേതൃത്വങ്ങളുടെയും ആശീർവാദത്തോടെയാണോ ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നും സംശയമുണ്ട്. ഇന്ത്യ യുടെ വികസനത്തെക്കുറിച്ചും ആഗോളപ്രതിച്ഛായയെക്കുറിച്ചും വാതോരാതെ സംസാരിക്കാറുള്ള പ്രധാ നമന്ത്രി നരേന്ദ്രമോദി, മതന്യൂനപക്ഷങ്ങൾക്കുനേരേ വർഷങ്ങളായി നടന്നുവരുന്ന അക്രമങ്ങൾ രാജ്യത്തെ എങ്ങോട്ടാണു നയിക്കുന്നതെന്ന് സ്വയംവിമർ ശനം നട ത്തണം. ഇത്തരം സംഭവങ്ങളെക്കുറിച്ച് ആഗോളസം ഘടനകളും വിദേശസർക്കാരുകളും വിമർശനമുന്നയി ക്കുമ്പോൾ കേന്ദ്രസർക്കാർ അസഹിഷ്ണുത പ്രകടിപ്പി ക്കുന്നതും കാണാറുണ്ട്. എല്ലാ സമുദായങ്ങളും തുല്യ തയോടെ ജീവിക്കുന്ന ബഹുസംസ്കാര-മതനിരപേക്ഷ ഇന്ത്യയാണ് ഈ രാജ്യത്തിൻ്റെ ആദ്യനായകർ വിഭാവ നംചെയ്തതെന്ന് ഇന്ന് പറഞ്ഞിട്ട് കാര്യമുണ്ടാകുമോ?(കടപ്പാട് മാതൃഭൂമി)