സ്നേഹ ഷാജിയ്ക്ക് മാധ്യമ പുരസ്കാരം
കോട്ടയം: മോർണിംഗ് ന്യൂസ് അസോസിയേറ്റ് എഡിറ്റർ സ്നേഹ ഷാജിയ്ക്ക് 24 ഫിലിം സൊസൈറ്റിയുടെ മാധ്യമ പുരസ്കാരം. സനം ടിവി, ക്രിസ്റ്റ്യൻ ലൈവ് , ടി.വി യുഎസ്എ, എന്നീ ചാനലുകളിൽ ന്യൂസ് റീഡറായും സി 21 എന്ന ഈവനിംഗ് ഡെയ്ലി പത്രത്തിന്റെ എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലയാള മനോരമ ബാലജനസഖ്യം കോട്ടയം സോൺ ലീഡറായും പ്രവർത്തിച്ചിട്ടുണ്ട്. സ്കൂൾ, കോളേജ് തലങ്ങളിൽ കലാ കായിക രംഗങ്ങളിലും സംസ്കൃതി പുരസ്കാർ ഉൾപ്പടെ നിവധി അവാർഡുകളും പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. കേരള പത്രപ്രവർത്തക അസോസിയേഷൻ അംഗമാണ് സ്നേഹ. നിരവധി സ്റ്റേജുകളിൽ അവതാരകയായും യുവജന പ്രവർത്തനങ്ങളിലും സജീവമാണ്. കോട്ടയം മാമ്മൻ മാപ്പിളഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങും. മാധ്യമ പ്രവർത്തകനായ ഷാജിവാഴൂരിന്റെ മകളാണ് സ്നേഹ ഷാജി.



