യുപിഎംഎഫ്ഐ ശാക്തീകരണ സമ്മേളനം സമാപിച്ചു

യുപിഎംഎഫ്ഐ ശാക്തീകരണ സമ്മേളനം  സമാപിച്ചു

വാർത്ത: ജേക്കബ് പാലയ്ക്കൽ ജോൺ, പാട്ന 

നാഗ്പൂർ: യുണൈറ്റഡ് പ്രെയർ മൂവ്‌മെന്റ് ഫോർ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട UPMFI EMPOWERING CONFERENCE - 2025 (ശാക്തീകരണ സമ്മേളനം - 2025 ) ഒക്ടോബർ 16 ന് നാഗ്പൂരിലെ പി എ സി സെന്ററിൽ സമാപിച്ചു. പീഡനം നേരിടുന്ന ഏഴ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള മിഷനറി കുടുംബങ്ങൾ പങ്കെടുത്ത ഈ വർഷത്തെ സമ്മേളനം പ്രത്യേകിച്ചും ശ്രദ്ധേയമായിരുന്നു. മൂന്ന് ദിവസത്തെ സമ്മേളനത്തിൽ ക്ലാസുകൾ, ധ്യാനം, മധ്യസ്ഥ പ്രാർത്ഥനകൾ , തുടങ്ങി വിവിധ സെഷനുകളിലായി അനുഗ്രഹീത ദൈവഭൃത്യൻമാരും ദൈവദാസിമാരും ശുശ്രൂഷിച്ചത് പങ്കെടുത്തവരുടെ ആത്മീയ വളർച്ചക്കും ഉണർവ്വിനും നവീകരണത്തിനും ശാക്തീകരണത്തിനും സഹായിച്ചു. വെല്ലുവിളികൾക്കിടയിലും ദൈവരാജ്യ സന്ദേശം പ്രചരിപ്പിക്കുന്നതിൽ പ്രതിജ്ഞാബദ്ധരായി, തങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്ന ഒരു സമൂഹത്തിൻ്റെ പിന്തുണ ഉണ്ട് എന്ന ഉറപ്പോടു കൂടി മിഷനറിമാർ അവരുടെ മേഖലകളിലേക്ക് മടങ്ങി.

Advt.