ക്രിസ്തുവിനെ അധികം അറിഞ്ഞു വിശ്വാസത്തിൽ മുന്നേറുക: റവ.സാം ജോർജ്ജ് കോശി
പാസ്റ്റർ ഷിബു ബേബിജോൺ അടൂർ
അടൂർ: ശാരോൻ ഫെലോഷിപ്പ് ചർച്ച് അടൂർ സോണും ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയും സംയുക്തമായി നടത്തുന്ന മണക്കാല കൺവൻഷനു അനുഗ്രഹീത തുടക്കമായി.
ഈ കാലഘട്ടത്തിൻ്റെ ആവിശ്യം ക്രിസ്തുവിനെ കുറിച്ച് കൂടുതൽ അറിവ് വിശ്വാസികൾക്ക് ആവിശ്യമാണെന്നും പ്രതികൂലങ്ങളിൽ വിശ്വാസത്തിൽ മുന്നേറണമെന്ന് ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയുടെ വൈസ്പ്രസിഡൻ്റ് റവ സാം ജി കോശി
വിശ്വാസത്തിന് വേണ്ടി സാക്ഷ്യം വഹിച്ച പിതാക്കൻന്മാരെ ഓർമ്മിപ്പിച്ചു കൊണ്ട് കൺവൻഷൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ഉൽഘാടന സമ്മേളനത്തിൽ റവ തോമസ് മാത്യു അധ്യക്ഷത വഹിച്ചു പാസ്റ്റർ ഡെന്നി ജോർജ്ജ്, ബ്രദർ ജോയി. സി. ദാനീയൽ, പാസ്റ്റർ വി ജെ തോമസ്കുട്ടി, പാസ്റ്റർ സുജിത്ത് എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
പാസ്റ്റർ റ്റി ജി ജേംയിസ് സ്വാഗതം ആശംസിച്ചു
ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ജനറൽ പ്രസിഡന്റ് റവ ഫിന്നി ജേക്കബ് മുഖ്യാതിഥിയിരുന്നു
ഓഫീസ് സെക്രട്ടറി ബ്രദർ റ്റി ഒ പൊടികുഞ്ഞ് ആശംസ അറിയിച്ചു
റവ ഡോ കെ എ ഐപ്പ് മുഖ്യ പ്രഭാഷണം നടത്തി സീനിയർ ശുശ്രൂഷകൻ
പാസ്റ്റർ പിജി ജേക്കബ് പ്രാർത്ഥിച്ചു ആശീർവാദം പറഞ്ഞു
11ന് ഞായറാഴ്ച സ്നാന ശുശ്രൂഷയും പൊതുസഭായോഗവും കർത്തൃമേശയും നടക്കും മിഷൻ സമ്മേളനം, പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസ്, വനിതാ സമ്മേളനം, സിഇഎം സൺഡേസ്കൂൾ, സമ്മേളനങ്ങൾ കൺവൻഷൻ്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്

