വാഹനാപകടം: കണിച്ചികുളം സ്വദേശി ജോസഫ് വർഗീസ് (75) ഗുജറാത്തിൽ മരണമടഞ്ഞു

വാഹനാപകടം: കണിച്ചികുളം സ്വദേശി ജോസഫ് വർഗീസ് (75) ഗുജറാത്തിൽ മരണമടഞ്ഞു

വാടോദര : പ്രാർത്ഥനക്കു ആലയത്തിലേക്ക് പോകുന്നവഴിയിൽ ഓട്ടോറിക്ഷ ഇടിച്ചുണ്ടായ അപകടത്തിൽ കണിച്ചികുളം തെക്കേക്കുറ്റ് കുടുംബാംഗം ജോസഫ് വർഗീസ് (75) മരണമടഞ്ഞു.

ഐപിസി തർസാലി സഭാംഗമായ  ജോസഫ് വർഗീസ് ദീർഘ വർഷങ്ങളായി കുടുംബത്തോടൊപ്പം വടോദരയിൽ താമസിച്ചു വരികയായിരുന്നു. ആത്മീയ പ്രവർത്തനങ്ങളിലും സഭാകാര്യങ്ങളിലും സജീവമായിരുന്നു.

സംസ്കാരം ജൂലൈ 2 ന് ഐപിസി തർസാലി സഭയുടെ നേതൃത്വത്തിൽ സഭ സെമിത്തേരിയിൽ നടന്നു.

ഭാര്യ: ലിലിക്കുട്ടി ജോസഫ്. മക്കൾ:- ബിബിൻ, ബിൽന.  മരുമക്കൾ :-ജിനി, ഷിബു. 

വാർത്ത: സാം തോമസ് ഗുജറാത്ത്