ഐപിസി ഒലവക്കോട് സെൻ്റർ കൺവൻഷൻ  ജനു. 7-11 വരെ

ഐപിസി ഒലവക്കോട് സെൻ്റർ കൺവൻഷൻ  ജനു. 7-11 വരെ

പാലക്കാട്: ഐപിസി ഒലവക്കോട് സെൻ്റർ കൺവൻഷൻ  ജനു.7-11 വരെ അകത്തെത്തറ ശാലേം ബൈബിൾ സെമിനാരി ഗ്രൗണ്ടിൽ നടക്കും. എല്ലാ ദിവസവും വൈകുന്നേരം 5.30 മുതൽ ഞായർ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പൊതുയോഗങ്ങൾ.

സെൻ്റർ പ്രസിഡൻ്റ് പാസ്റ്റർ എം.കെ. ജോയി   ഉൽഘാടനം ചെയ്യും.  പാസ്റ്റർമാരായ ജിനു തങ്കച്ചൻ, കെ.ജെ തോമസ്, കുമളി സുഭാഷ് കുമരകം, ജെയിംസ് ജോർജ്, ജോൺ ജോർജ്, ജോർജ് എബ്രഹാം എന്നിവർ പ്രസംഗിക്കും. ശാലേം വോയിസ് ഒലവക്കോട് ഗാനശുശ്രൂഷ നിർവഹിക്കും.

വ്യാഴം, വെള്ളി, ശനി എന്നീ ദിവസങ്ങളിൽ രാവിലെ10 മുതൽ പൊതുയോഗവും ഉപവാസ പ്രാർത്ഥനയും ഉണർവ്വയോഗങ്ങളും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 ന് സോദരി സമാജം വാർഷികവും ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 ന് സൺഡേസ്കൂൾ പിവൈപിഎ വാർഷികവും  ഞായറാഴ്ച രാവിലെ 8ന് സ്നാന ശുശ്രൂഷയും 9 മുതൽ സംയുക്ത സഭായോഗവും നടക്കും

പാസ്റ്റർ ഷാജി പി ജോർജ്, ജിജോ ചെറിയാൻ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി നേതൃത്വം നൽകും.