ന്യൂ ബോംബെ അസ്സോസിയേഷൻ: ക്രിസ്മസ് ആഘോഷം ഡിസം.10 ന്
* ന്യൂ ബോംബെ
അസ്സോസിയേഷൻ, നെരൂളിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷം ഡിസം.10 ന് വാശിയിൽ.*
നെരൂൾ- നവിമുംബൈ: ന്യൂ ബോംബെ
ക്രിസ്ത്യൻ അസ്സോസിയേഷൻ, നെരൂളിന്റെ (NBCA) നേതൃത്വത്തിൽ ചരിത്രത്തിലാദ്യമായി സംഘടിപ്പിക്കുന്ന ക്രിസ്മസ് ആഘോഷം ഡിസംബർ 10 ബുധനാഴ്ച്ച വൈകിട്ട് അഞ്ചിന് വാശി വിഷ്ണുദാസ് ഭാവേ ഓഡിറ്റോറിയത്തിൽ നടക്കും.
കോപ്പർഖർണ മുതൽ ബേലാപ്പൂർ വരെയുള്ള സ്ഥലങ്ങളിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ട 53 സഭകളാണ് അസോസിയേഷനിൽ അംഗങ്ങളായിട്ടുള്ളത്.
പ്രസ്തുത പ്രോഗ്രാമിൽ ക്രൈസ്തവ സമുദായത്തിലെ വിവിധ തലങ്ങളിൽ ഉള്ളവരും രാഷ്ട്രീയ സാമൂഹ്യ രംഗത്തു പ്രവർത്തിക്കുന്നവരും അതിഥികളായെത്തും. വിവിധ സഭകളുടെ ക്വയർ ടീമുകളുടെ ക്രിസ്മസ് കരോൾ ഗാനങ്ങളും, സ്കിറ്റുകളും ഉൾപ്പെടെ ഏറെ പ്രത്യേകതയോടെയാണ് ആഘോഷം ക്രമീകരിച്ചിരിക്കുന്നത്.
ക്രിസ്മസ് ആഘോഷത്തിൽ സംബന്ധിക്കാനാഗ്രഹിക്കുന്ന ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. റവ. ജോസഫ് ചെറിയാൻ, ആശിഷ് ശ്രീവാസ്തവ, ജോമോൻ, ക്രിസ്റ്റി എബ്രഹാം, ജേക്കബ് വില്യം, മോഹൻ കണ്ടത്തിൽ, തോമസ് വർഗ്ഗീസ്, എം.ഓ. ജോൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ പുരോഗമിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് : ജയൻ കെ. തോമസ് 7045234081

