ടി.സി മാത്യു മാസ്റ്റർ മെമ്മേറിയൽ ലൈബ്രറി ഉദ്ഘാടനം നവം. 2 ന്
കുന്നംകുളം : അദ്ധ്യപകനും ക്രൈസ്തവ എഴുത്തുകാരനുമായിരുന്ന പരേതനായ ടി.സി മാത്യുമാസ്റ്ററുടെ ഓർമക്കായി കുന്നംകുളം യുപിഎഫ് വായനാശാല ആരംഭിക്കുന്നു. കുന്നംകുളം പട്ടാമ്പി റോഡിൽ വിക്ടറി ബസാർബിൾ ഡിങ്ങിൽ തുടങ്ങുന്ന ടി.സി മാത്യു മാസ്റ്റർ മെമ്മേറിയൽ ലൈബ്രറിയുടെ ഉദ്ഘാടനം നവംബർ 2 ന് വൈകീട്ട് 4 ന് ഐപിസി സെൻ്റർ മിനിസ്റ്റർ പാസ്റ്റർ സാം വർഗ്ഗീസ് നിർവഹിക്കും. യുപിഎഫ് ജനറൽ പ്രസിഡൻ്റ് പാസ്റ്റർ കെ.കെ കുരിയാക്കോസ് അധ്യഷത വഹിക്കും എ ജി ദൂതൻ മാസിക മാനേജറും എച്ച് എം ഐ അസോസിയേറ്റ് ഡയറക്ടറുമായ സുവി. പി.സി തോമസ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തും. ലൈബ്രറി കൺവീനർ ഷിജു പനക്കൽ, സെക്രട്ടറി ജോബിഷ് ചൊവ്വലൂർ, ട്രഷറാർ പി.ആർ ഡെന്നി എന്നിവർ നേതൃത്വം നൽകും

