ചിക്കാഗോയിൽ കൺവെൻഷനും സംയുക്ത സഭായോഗവും ഓഗ.15 മുതൽ

ചിക്കാഗോയിൽ കൺവെൻഷനും സംയുക്ത സഭായോഗവും ഓഗ.15 മുതൽ
ഡോ. ക്രിസ് ജാക്സൺ

വാർത്ത: കുര്യൻ ഫിലിപ്പ്

ചിക്കാഗോ: ചിക്കാഗോയിലെ  പെന്തെക്കോസ്ത് സഭകളുടെ സംയുക്ത വേദിയായ ഫെലോഷിപ്പ് ഓഫ് പെന്തെക്കോസസ്തൽ ചർച്ചസ് ഇൻ ചിക്കാഗോയുടെ ആഭിമുഖ്യത്തിൽ വാർഷിക കൺവെൻഷനും സംയുക്ത സഭായോഗവും ഓഗസ്റ്റ് 15 വെള്ളിയാഴ്ച മുതൽ 17 ഞായർ വരെ നടക്കും. വെള്ളിയാഴ്ച വൈകിട്ട് എബെനെസർ പെന്തെക്കോസ്ത് ചർച്ചിൽ  ആദ്യത്തെ സമ്മേളനം നടക്കും. ശനിയാഴ്ച വൈകിട്ട് ആറരമണിക്കും ഞായറാഴ്ച രാവിലെ എട്ടേമുക്കാലിനും ചിക്കാഗോ ഐപിസി സഭാ ഹാളിലാണ് മീറ്റിംഗുകൾ.  ഞായറാഴ്ച രാവിലെ നടക്കുന്ന സംയുക്ത സഭായോഗത്തിൽ തിരുവത്താഴ ശുശ്രൂഷയും ഉണ്ടായിരിക്കും.

ഡോ. ക്രിസ് ജാക്സൺ മുഖ്യാതിഥിയായിരിക്കും. ബിനോയ്‌ ചാക്കോയുടെ നേതൃത്വത്തിൽ എഫ്പിസിസിയുടെയും സിസിഎഫി ന്റെയും ഗായകസംഘം വർഷിപ്പിന് നേതൃത്വം നൽകും. ചിക്കാഗോ, കാനോഷ, വിസ്കോൻസിൻ, ഇന്ത്യനാ ഭാഗങ്ങളിലുള്ള പെന്തക്കോസ്തു സഭകളിലെ വിശ്വാസികളും പാസ്റ്റർമാരും പങ്കെടുക്കും. 

 ഡോ.വില്ലി എബ്രഹാം, പാസ്റ്റർ തോമസ് യോഹന്നാൻ എന്നിവർ  എഫ്പിസിസി കൺവീനർമാരായി പ്രവർത്തിക്കുന്നു.

Advertisement