ഗുഡ്ന്യൂസ് സ്റ്റഡി സർക്കിൾ ഒരുക്കിയ ഓൺലൈൻ സംവാദം ശ്രദ്ധേയമായി

ഗുഡ്ന്യൂസ് സ്റ്റഡി സർക്കിൾ ഒരുക്കിയ ഓൺലൈൻ സംവാദം ശ്രദ്ധേയമായി

മനാമ: ഗുഡ്ന്യൂസ് ബഹ്റൈൻ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ഗുഡ്ന്യൂസ് സ്റ്റഡി സർക്കിൾ ഓൺലൈൻ ഫ്ലാറ്റ് ഫോമിൽ "ക്രിസ്തുവിൻ്റെ ക്രൂശ് മരണം അപര്യാപ്തമോ" ? എന്ന വിഷയത്തെ ആസ്പദമാക്കി സംവാദവും ക്ലാസും നടന്നു.

ജൂലൈ 30 ന് ബുധനാഴ്ച വൈകിട്ട് ഇന്ത്യൻ സമയം 8.30 ന് നടന്ന സമ്മേളനത്തിൽ ഗുഡ്ന്യൂസ് ബഹ്റൈൻ ചാപ്റ്റർ പ്രസിഡൻ്റ് പാസ്റ്റർ ബിജു ഹെബ്രോൻ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ലൈജു ജോൺ പ്രാർത്ഥിച്ച് ആരംഭിച്ച സമ്മേളനത്തിൽ മാസ്റ്റർ ജേമി ജേക്കബ് അനുഗ്രഹീതമായ ഗാനം ആലപിച്ചു. ഗുഡ്ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട് സമ്മേളനം ഉദ്ഘാടനം നിർവ്വഹിച്ചു. ഗുഡ്ന്യൂസ് എഡിറ്റർ ഇൻ ചാർജ് ടി.എം മാത്യു, കോർഡിനേറ്റിംഗ് എഡിറ്റർ ടോണി ഡി. ചെവ്വൂക്കാരൻ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.

പാസ്റ്റർ എ.റ്റി ജോസഫ് മുഖ്യ സന്ദേശവും ക്ലാസും നയിച്ചു. ലളിതവും  ആധികാരികവുമായി നടത്തിയ പ്രഭാഷണം ഹൃദ്യവും  കേൾവിക്കാർക്ക് വേഗത്തിൽ മനസ്സിലാക്കാൻ കഴിയുന്നതുമായിരുന്നു.  

പൊതുവായ ചർച്ചയും ചോദ്യങ്ങൾക്ക് ഉത്തരവും നല്കി. പാസ്റ്റർ പ്രിൻസ് കോശി മണക്കാലയുടെ പ്രാർത്ഥനയോടും ആശിർവാദത്തോടും സമാപിച്ചു.