എബി തോമസ് (43) ന്യൂയോർക്കിൽ  നിര്യാതനായി

എബി തോമസ് (43) ന്യൂയോർക്കിൽ  നിര്യാതനായി

ന്യൂയോർക്ക് : ഇന്ത്യ പെന്തെകോസ്ത് ദൈവസഭ ന്യൂയോർക്ക് സഭയിലെ സജീവ അംഗം എബി തോമസ് (43)  ന്യൂയോർക്കിൽ നിര്യാതനായി.

പെട്ടെന്ന് ഉണ്ടായ രോഗബാധയെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സയിൽ ആയിരുന്നു.

ഭൗതിക ശരീരം ജനുവരി 15 വ്യാഴാഴ്ച വൈകിട്ട് 6 ന് ന്യൂ ഹൈഡ് പാർക്കിലുള്ള ഫ്യൂണറൽ ചാപ്പലിൽ (Park Funeral Chapel, 2175 Jericho TPKE, New Hydepark, NY) പൊതു ദർശനത്തിന് വയ്ക്കും. തുടർന്ന് ഐപിസി ന്യൂയോർക്ക് സഭയുടെ നേതൃത്വത്തിൽ അനുസ്മരണ ശുശ്രൂഷ നടക്കും. സംസ്കാര ശുശ്രൂഷകൾ ജനുവരി 16 വെള്ളിയാഴ്ച രാവിലെ 10 ന് ഇതേ ആലയത്തിൽ ആരംഭിച്ച് നാസ്സാ നോള്സ് സെമിത്തേരിയിൽ  സംസ്കരിക്കും.

ഭാര്യ: ക്രിസ്തീയ ഗായികയും പവർ വിഷൻ യുഎസ്എ ന്യൂയോർക്ക് ക്വയർ അംഗവുമായ രമ്യ എലിസബത്ത് നൈനാൻ. മക്കൾ: എസ്ര,എമ്മ.

മാതാപിതാക്കൾ: റാന്നി വലിയകാവ്, കരിക്കോട്ട് പൂച്ചെടിയിൽ തോമസ് ഉമ്മൻ, അന്നമ്മ തോമസ്.സഹോദരി: എയ്മി - ബിജു വർഗ്ഗീസ് 

വാർത്ത: സാം മാത്യു ഡാളസ്