പാസ്റ്റർ എം.പി ജയിംസ്(60) കർത്തൃസന്നിധിയിൽ
പഞ്ചാബ് : ചർച്ച ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ മുൻ ഓവർസിയർ റവ. പി.ജെ ജോസഫിന്റെ മകളുടെ ഭർത്താവും, ദൈവസഭ ഓവർസിയർ റവ.ജോമോൻ ജോസഫിന്റെ സഹോദരി ഭർത്താവുമായ പാസ്റ്റർ എം.പി. ജെയിംസ്(60) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ മെയ് 28 ന് ബുധനാഴ്ച നടക്കും.
ദീർഘവർഷമായി ഈ കുടുംബം പഞ്ചാബിൽ സുവിശേഷ പ്രവർത്തനങ്ങളിൽ ആയിരുന്നു. മൂന്നര പതിറ്റാണ്ടിലധികമായി പഞ്ചാബിൽ പോക്കറ്റ് ടെസ്റ്റ്മെൻ്റ് ലീഗിൻ്റെ (PTL) മിഷനറിയായിരുന്നു. സുവിശേഷ പ്രവർത്തനത്തിലും സഭാ വളർച്ചയിലും ശക്തമായ നേതൃത്വം നല്കി. ആയിരത്തിലധികം വിശ്വാസികൾ ആരാധിക്കുന്ന സഭയുടെ ശുശ്രൂഷകനായിരുന്നു.
പിതാവ്: പീറ്റർ, മാതാവ്: ഏലിയാമ്മ. ഭാര്യ: മേഴ്സി ജെയിംസ്. മക്കൾ: പാസ്റ്റർ ജെറിൻ ജെയിംസ്, ഡോക്ടർ ജെഫിൻ ജെയിംസ്.
Advertisement














































