ഇ.റ്റി.ജോസഫിൻ്റെ (77) സംസ്കാരം മെയ് 31 ന്

ഇ.റ്റി.ജോസഫിൻ്റെ (77) സംസ്കാരം മെയ് 31 ന്

സംസ്കാരം രാവിലെ 9 മുതൽ ഗുഡ്ന്യൂസിൽ തത്സമയം വീക്ഷിക്കാം

എറണാകുളം: കൊച്ചിൻ ഷിപ്പ്യാഡ് മുൻ ഉദ്യോഗസ്ഥൻ കോട്ടയം മീനടം ഇടവട്ടത്ത് ഇ. റ്റി ജോസഫ് (77) നിര്യാതനായി. എറണാകുളം, വളഞ്ഞമ്പലം ഹെബ്രോൻ ഐപിസി സഭാംഗമാണ്. സംസ്കാരം മെയ് 31ന് ശനിയാഴ്ച രാവിലെ 10 ന് പാലാരിവട്ടം എക്ളിസിയ ഓഡിറ്റോറിയത്തിൽ നടക്കുന്ന ശുശ്രുഷയ്ക്കു ശേഷം 12.30 നു ഐപിസി വളഞ്ഞമ്പലം ഹെബ്രോൻ സഭയുടെ വടുതല സെമിത്തേരിയിൽ.

ഭാര്യ: മണർകാട് തലപ്പാടി മാമുണ്ടയിൽ ലില്ലികുട്ടി.

മക്കൾ: ലിജോ ജോസഫ് (ഖത്തർ), ലിജു ജോസഫ് (സൗദി), ലിജിനാ റിജോ (ഖത്തർ). മരുമക്കൾ: സ്മിതാ ലിജോ (ഖത്തർ), ടിന്റു ലിജു (സൗദി), റിജോ ജോർജ് (ദോഹ)