ഐപിസി പിറവം സെൻ്റർ: ലഹരിവിരുദ്ധ സന്ദേശയാത്ര ഏപ്രിൽ 6 ന്

ഐപിസി പിറവം സെൻ്റർ: ലഹരിവിരുദ്ധ സന്ദേശയാത്ര ഏപ്രിൽ 6 ന്

പിറവം: ഐപിസി പിറവം സെൻ്റർ സൺഡേ സ്കൂൾ അസോസ്സിയേഷൻ്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സന്ദേശയാത്ര ഏപ്രിൽ 6 ന് ഞായറാഴ്ച നടക്കും.

ഉച്ചയ്ക്ക 2.30 ന് മുളന്തുരുത്തിയിൽ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ബാബു ചെറിയാൻ ഉത്ഘാടനം നിർവഹിക്കും. ഇന്ത്യൻ വോളിബോൾ മുൻ ക്യാപ്റ്റനും അർജുന അവാർഡ് ജേതാവുമായ ടോം ജോസഫ് ഫ്ലാഗ് ഓഫ് ചെയ്യും.പാസ്റ്റർ ജെയിംസ് ഇടുക്കി പ്രസംഗിക്കും. പ്രധാന കവലകളായ ആരക്കുന്നം , പേപ്പതി വഴി പിറവത്ത് 7.30 ന് സമാപിക്കും. അനൂപ് ജേക്കബ് എംഎൽഎ മുഖ്യാഥിതി പങ്കെടുക്കും.