ടിപ്പറിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

ടിപ്പറിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

എടത്വാ(ആലപ്പുഴ): ടിപ്പർലോറി കയറി കാൽ അറ്റ് സ്കൂട്ടർ യാത്രക്കാരൻ ചികിത്സ വൈകിയതിനാൽ രക്തം വാർന്നു മരിച്ചു. തിരുവല്ല വളഞ്ഞവട്ടം ഒൻപതിൽ വീട്ടിൽ സക്കറിയ (രാജു- 65) ആണ് മരിച്ചത്.

നെടുമ്പുറം ഗോസ്പൽ സെന്റർ സഭാംഗംമാന്. വെള്ളിയാഴ്ച രാവിലെ എട്ടിന് നീരേറ്റുപുറം ജങ്ഷനിൽനിന്ന് ഫിനിഷിങ് പോയിന്റിലേക്കു പോകുന്ന റോഡിലായിരുന്നു അപകടം. ടിപ്പർലോറി മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കാൻ പെട്ടെന്നു പിന്നോട്ടെടുത്തപ്പോഴാണ് പിന്നിലുണ്ടായിരുന്ന സ്കൂട്ടറിൽ ഇടിച്ചത്. ഇടിയേറ്റുവീണ സക്കറിയയുടെ ഇടതുതുടയിലൂടെ പിൻചക്രം കയറിയിറങ്ങി.

ഭാര്യ: സുമാ സക്കറിയ. മക്കൾ: റിൻസി (അയർലൻഡ്), റിയ (യുകെ) മരുമകൻ: ആശിഷ്, സംസ്കാരം പിന്നീട്

Advertisement