മാത്യു തോമസ് വടക്കേക്കുറ്റ് (88) നിര്യാതനായി

മാത്യു തോമസ് വടക്കേക്കുറ്റ് (88) നിര്യാതനായി

ഡാളസ്: ഗുഡ്ന്യൂസ് സ്ഥാപകാംഗങ്ങളിൽ ഒരാളായ മാത്യു തോമസ് വടക്കേക്കുറ്റ് (കുഞ്ഞൂഞ്ഞച്ചൻ-88) ഡാളസിൽ നിര്യാതനായി.

പൊതുദർശനവും ശുശ്രൂഷയും ജൂലൈ 4 ന് വൈകിട്ട് 6 മുതൽ ഐപിസി എബനേസർ ഫുൾ ഗോസ്പൽ അസംബ്ലി ഹാളിലും സംസ്കാരം ജൂലൈ 5 ന് രാവിലെ 9 മുതൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം Oak Grove Memorial Garden ലും നടക്കും.

ചില മാസങ്ങളായി ശാരിരിക അസ്വസ്ഥതകളാൽ ചികിത്സയിലും വിശ്രമത്തിലും ആയിരുന്നു. 

ഗുഡ്ന്യൂസിൻ്റെ ആരംഭകാലം മുതൽ ഗുഡ്ന്യൂസ് വാരികയുടെ വളർച്ചയ്ക്കായി ഏറെ പ്രയത്നിച്ചിരുന്നു. മലങ്കര എസ്റ്റേറ്റ് അകൗണ്ട്സ് വിഭാഗത്തിൽ ജോലി ചെയ്തുവരവേയാണ് ഗുഡ്ന്യൂസിൻ്റെ പ്രവർത്തനങ്ങളിൽ സജീവമായത്.

കോട്ടയം പുത്തൻപറമ്പിൽ കുടുംബാംഗം ഏലിയാമ്മ മാത്യുവാണ് (കുഞ്ഞമ്മ) ഭാര്യ.

ഐപിസി മുൻ ജനറൽ ട്രഷറാറും ഗുഡ്ന്യൂസ് സ്ഥാപക മാനേജിംഗ് എഡിറ്ററുമായിരുന്ന നിത്യതയിൽ ചേർക്കപ്പെട്ട തോമസ് വടക്കേക്കുറ്റിൻ്റെ ഇളയ സഹോദരനാണ് മാത്യു തോമസ് വടക്കേക്കുറ്റ്.

ഗുഡ്ന്യൂസ് എഡിറ്റോറിയൽ ബോർഡംഗം ബാബു വടക്കേക്കുറ്റ് മകനാണ്. മറ്റു മക്കൾ: ബിനു ഫിലിപ്പോസ്, ബിജു വടക്കേക്കുറ്റ്, ബിന്നി മാത്യു. മരുമക്കൾ: മേഴ്സി മാത്യു, ബെന്നീസ് ഫിലിപ്പോസ്, ജോയ്സ് മാത്യു, മിനി മാത്യു. കൊച്ചുമക്കൾ: ജെറിൻ മാത്യു & ഗോഡ്സി, ഷെറിൻ മാത്യു & ഏബൽ, ബിനിൽ ഫിലിപ്പോസ് & നിമ്മി, എലിസബെത്ത് മാത്യു & ബ്ലസൻ, റെബേക്കാ മാത്യു, സ്റ്റീവ് മാത്യു.

Advertisement