സംസ്ഥാന ജുഡീഷ്യൽ ബസ്റ്റ് ഫെയർ കോപ്പി സൂപ്രണ്ടായി പെന്തക്കോസ്‌തു യുവതി

സംസ്ഥാന ജുഡീഷ്യൽ ബസ്റ്റ് ഫെയർ കോപ്പി സൂപ്രണ്ടായി പെന്തക്കോസ്‌തു യുവതി

വാർത്ത: അഡ്വ. ജോൺസൺ പള്ളിക്കുന്നേൽ

പാലക്കാട്: കേരളാ ഹൈക്കോടതിയുടെ നിർദ്ദേശാനുസരണം സംസ്ഥാനത്തെ ജുഡീഷ്യൽ ഓഫീസർമാരുടെ വിവിധ ശുപാർശകൾ പരിഗണിച്ചശേഷം ഈ വർഷത്തെ ഏറ്റവും നല്ല ഫെയർ കോപ്പി സൂപ്രണ്ടായി പാലക്കാട് ജില്ലയിൽ അകത്തേത്തറ ശാലേം ഐ.പി.സി. സഭാംഗമായ ജോളി ആൻഡ്രൂസിനെ ഹൈക്കോടതി തിരഞ്ഞെടുത്തു. 2002ൽ ഒറ്റപ്പാലം എം.എ.സി.റ്റി. കോടതിയിൽ ടൈപ്പിസ്റ്റായി ജോലിയിൽ പ്രവേശിച്ച ജോളി ആൻഡ്രൂ സ് തുടർന്ന് പാലക്കാട് ജില്ല എം.എ.സി.റ്റി. കോടതിയിലും മുൻസിഫ് കോടതികളിലും ക്ലർക്കായി ജോലി നോക്കി വന്നിരുന്നു. തുടർന്ന് പ്രമോഷനോടുകൂടെ സിവിൽ കോടതി യിൽ ഫെയർ കോപ്പി സൂപ്രണ്ടായി ജോലി ചെയ്‌തു വരുമ്പോഴാണ് ഈ വർഷത്തെ (Best Fair Copy- Superintendent) ബസ്റ്റ് ഫെയർ കോപ്പി സൂപ്രണ്ടിൻ്റെ അവാർഡിന് അർഹയായത്. 

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ഇരമാപ്രയിൽ പുളിയംമാക്കൽ വർഗ്ഗീസ്, മറിയാമ്മ എന്നിവരാണ് മാതാപിതാക്കൾ. ചാമപ്പാറയിൽ ആൻഡ്രൂസ് ജോൺസനാണ് ഭർത്താ വ്. മക്കൾ:ആന്റോ, ഏബൽ. ഇപ്പോൾ പാലക്കാട് കല്ലേപ്പുള്ളിയിൽ എൻ.ജി.ഓ. കോർട്ടേഴ്സിൽ താമസിച്ചു വരുന്നു. പാലക്കാട് MACT കോടതിയിൽ നിന്നും സ്ഥലം മാറ്റം ലഭിച്ചപ്പോൾ അഭിഭാഷകർ സ്ഥലം മാറ്റത്തിനെതിരെ ഹൈക്കോടതിയിൽ OP ഫയൽ ചെയ്ത് സ്ഥലം മാറ്റം റദ്ദ് ചെയ്യിച്ചിരുന്നു. ജുഡീഷ്യൽ സർവ്വീസിൽ സത്യസന്ധയായ  ഉദ്യോഗസ്ഥയാണ്  ജോളി ആൻഡ്രൂസ്. ഇത് പരിഗണിച്ചാണ് അവാർഡിനായി തിരഞ്ഞെടുത്തത്.