ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി ഓഫീസ് മാങ്ങാനത്ത് ആരംഭിച്ചു
കുര്യൻ മാത്യു
കോട്ടയം: ഗുഡ്‌ന്യൂസ് ചാരിറ്റബിൾ & എജ്യൂക്കേഷണൽ സൊസൈറ്റിയു ടെ പുതിയ ഓഫീസ് മാങ്ങാനത്ത് പ്രവർത്തനം ആരംഭിച്ചു. ചാരിറ്റബിൾ സൊസൈറ്റുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഓഫീസിൽ ലഭ്യമാണ്. മാങ്ങാനം മന്ദിരം ജംഗ്ഷനിൽ അപ്പോസ്തോലിക് ചർച്ചിന് സമീപം പുതു പ്പള്ളി റോഡരികിലാണ് ഓഫീസ്.

ഓഫീസ് ഉദ്ഘാടനം ഗുഡ്‌ന്യൂസ് ബോർഡ് അംഗം പാസ്റ്റർ റോയി വാകത്താനം പ്രാർഥിച്ചാരംഭിച്ചു. ഗുഡ്‌ന്യൂസ് ചാരിറ്റബിൾ & എജ്യൂക്കേഷണൽ സൊസൈറ്റി പ്രസിഡൻ്റ് കുര്യൻ മാത്യു അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടം സ്വാഗതം പറഞ്ഞു.

ബോർഡ് അംഗം ഇവാ. എം.സി. കുര്യൻ, ഗുഡ്‌ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട്, ബോർഡ് അംഗം ബ്ലെസ്സൻ മാത്യു, സിബി മാത്യു, നാൻസി റോയി എന്നിവർ ആശം സകൾ അറിയിച്ചു. പാസ്റ്റർ ജോൺ സക്കറിയ സമാപന പ്രാർഥന നടത്തി.





ഓഫീസ് അഡ്രസ്:
ഗുഡ്‌ന്യൂസ് ചാരിറ്റബിൾ & എജ്യൂക്കേഷണൽ സൊ സൈറ്റി, കാലായിൽ ബിൽഡിംഗ്, മാങ്ങാനം പി.ഓ., കോട്ടയം 686 018. ഫോൺ: 9961940485, +91 79079 23167
Advertisement































































































