പാസ്റ്റർ എസ്. ഏബ്രഹാം പെന്തെക്കൊസ്ത് മിഷൻ ഡെപ്യൂട്ടി ചീഫ് പാസ്റ്റർ
വാർത്ത: ചാക്കോ കെ.തോമസ്, ബെംഗളൂരു
ചെന്നൈ: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ആയി അഡയാർ സെൻറർ പാസ്റ്ററായിരുന്ന എസ്.ഏബ്രഹാം അരുൾ രാജ്( ലാലു 72 ) നിയമിതനായി.
കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.ടി. തോമസിൻ്റെ ഒഴിവിലേക്കാണ് നിയമനം.
ചെന്നൈ ഇരുമ്പല്ലിയൂരിൽ ഇന്ന് നടന്ന മുൻ ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.ടി. തോമസിൻ്റെ സംസ്കാര ശുശ്രൂഷയ്ക്കിടയിലാണ് ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യൂ പ്രഖ്യാപനം നടത്തിയത്.
1977 ൽ ടി.പി.എം സഭയുടെ ശുശ്രൂഷകനായിട്ടായിരുന്നു തുടക്കം. കേരളമടക്കം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും മിഡിൽ ഈസ്റ്റിലും (ദുബായ്) സഭയുടെ ശുശ്രൂഷകനായിരുന്നു.
ബെംഗളൂരു ഫ്രെയ്സർ ടൗൺ സ്വദേശിയായ പരേതരായ സുന്ദർരാജ് - സ്വർണ്ണ ദമ്പതികളുടെ മകനാണ്.
സഹോദരി: മദർ രൂത്ത് ആസ്ട്രേലിയ റ്റി.പി.എം സഭാശുശ്രൂഷക.
സഭയുടെ ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു , അസോസിയേറ്റഡ് ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം എന്നിവർ തുടരും.
Advertisement





























സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































