ഇരിട്ടി താലൂക്ക് പാസ്റ്റേഴ്സ് ഫെലോഷിപ്പ് കുടുംബ സംഗമവും വിദ്യാത്ഥികളെ ആദരിക്കലും
കണ്ണൂർ : ഇരിട്ടി താലൂക്ക് പാസ്റ്റേഴ്സ് ഫെലോഷിപ്പ് കുടുംബ സംഗമവും എസ്.എൽ.സി /പ്ലസ് ടു പ്രതിഭകളെ ആദരിക്കലും വള്ളിത്തോട് ശാരോൺ ചിൽഡ്രൻസ് ഹോം അങ്കണത്തിൽ നടന്നു. രണ്ടു സെഷനായ നടന്ന പ്രോഗ്രാം പാസ്റ്റർമാരായ ശശി ജോസഫ്, ജോമോൻ ജോസഫ് അധ്യക്ഷത വഹിച്ചു. യൂത്ത് സെക്ഷനിൽ പാസ്റ്റർ ബിജു ജോയ് പ്രസംഗിച്ചു.
ശുശ്രൂഷക കുടുംബ സംഗമത്തിൽ പാസ്റ്റർ കെ. ജെ.ജോബ് വയനാട് മുഖ്യപ്രഭാഷണം നടത്തി. ഹാർഡ് വിൻ ജെ. ജോസഫ്, ശശി ജോസഫ് എന്നിവർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. വിവിധ സഭകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 52 SSLC/Plus two പ്രതിഭകൾക്ക് മൊമെന്റോ നൽകി ആദരിച്ചു. സെബിൻ ജോൺ, പാസ്റ്റർ കെ.വി. മാത്യു എന്നിവർ സ്വാഗതവും പാസ്റ്റർ ഷാജി ജോർജ് നന്ദിയും പറഞ്ഞു. ഗാനരചയിതാവ് ശശി ജോസഫിന് പ്രത്യേക ആദരവ് നൽകി. പാസ്റ്റർ കെ.വി. വർഗീസ് മെമെന്റോ സമ്മാനിച്ചു.
സീനിയർ പാസ്റ്റർമാരായ എ.ജെ. തോമസ്, കെ.ഐ വർഗീസ്, കെ.വി വർഗീസ്, വി. വി. വർഗീസ് എന്നിവർ പങ്കെടുത്തു. പാസ്റ്റർ സാംകുട്ടി. കെ. യുടെ പ്രാർത്ഥനയോടും പാസ്റ്റർ കെ.ഐ വർഗീസിന്റെ ആശീർവാദത്തോടുകൂടി സമ്മേളനം സമാപിച്ചു. സഭാ സംഘടന വ്യത്യാസമില്ലാതെ മലയോരമേഖലയായ ഇരിട്ടി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന പാസ്റ്റർമാർ ഉൾപ്പെട്ടതാണ് ഫെലോഷിപ്പ്.
Advertisement















































