യൂണിയൻ ക്രിസ്ത്യൻ വനിതാ ഫെലോഷിപ്പ്: ആത്മീയ സംഗമം നവം.3 ന്
കോട്ടയം: യൂണിയൻ ക്രിസ്ത്യൻ വനിതാ ഫെലോഷിപ്പ് (UCWF) ആത്മീയ സംഗമം നവം.3 ന് കോട്ടയം ചർച്ച് ഓഫ് ഗോഡിലെ ടൗൺ ചർച്ചിൽ രാവിലെ 10 ന് നടക്കും. സുവിശേഷക ആൻസി പൗലോസ് മുഖ്യ വചനശുശ്രൂഷ നിർവഹിക്കും.
14 വർഷമായി സഹോദരിമാരുടെയിടയിൽ പ്രവർത്തിച്ചു വരുന്ന സംഘടനയാണ് UCWF. സൂസൻ എം. ചെറിയാൻ (9447367021), ജയ ബ്ളസ്സൻ (9847989902), സിബി രാജു (9020302319) എന്നിവർ നേതൃത്വം നല്കും.

